മാത്തറ. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഔണ്‍ലൈന്‍ ക്ലാസ് തുടങ്ങിയതിനെ തുടര്‍ന്ന് ഇന്റർനെറ്റ്, ടെലിവിഷൻ സൗകര്യമില്ലാത്ത കുന്ദമംഗലം നിയോജക മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സെക്കന്റ് ബെല്‍ എന്ന പേരിൽ ഓൺലൈൻ പഠന സംവിധാനം ആരംഭിച്ചു. എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഒ എം നൗഷാദ് അദ്ധ്യക്ഷനായിരുന്നു. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഇല്ലാതെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത് പ്രതിഷേധാര്‍ഹമാണെന്നും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി തയ്യാറാകണമെന്നും ഫാത്തിമ തഹ്ലിയ അഭിപ്രായപ്പെട്ടു. സൗകര്യങ്ങള്‍ ഇല്ലാത്തതിന്റെ പേരിൽ ഇനി ഒരു കുട്ടിയും ആത്മഹത്യ ചെയ്യരുതെന്നും പഠിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുന്നില്ലെങ്കില്‍ യൂത്ത് ലീഗ് ഒരുക്കികൊടുക്കുമെന്നും തഹ്ലിയ സൂചിപ്പിച്ചു. കെ എം എ റഷീദ്, കെ വി ഷക്കീര്‍, കെ ജാഫര്‍ സാദിക്ക്, ടി കോയദ്ധീന്, എം പി സലീം, ടി പി എം സാദിക്ക്, അബ്ദുല്‍ സലാം പി, ടി പി കുഞ്ഞോക്കു എന്നിവര്‍ സംസാരിച്ചു. നിയോജക മണ്ഡലത്തിലെ മുഴുവന്‍ ശാഖകളിലും ഇത്തരം സംവിധാനങ്ങള്‍ ഒരുക്കുമെന്ന് മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികള്‍ അറിയിച്ചു
Photo Caption
ഓൺലൈൻ പഠന സൗകര്യമില്ലാത്തവർക്ക് കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് ശാഖ തലങ്ങളില്‍ ഒരുക്കുന്ന സെക്കന്റ് ബെല്‍ എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയ മാത്തറയില്‍ ഉദ്ഘാടനം ചെയ്യുന്നു