കുന്ദമംഗലം: പടനിലം ഗവ. എൽ.പി സ്കൂളിലെ പ്രാധന അധ്യാപകൻ സിദ്ധീഖ് മാസ്റ്റര് ഇന്ന് പടിയിറങ്ങും 2016 ജൂൺ ഒന്നിന് സ്കൂളിൽ പ്രധാന അധ്യാപകനായി ജോലി ഏറ്റെടുത്തപ്പോൾ. കുന്ദമംഗലം പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളിന്റെ അവസ്ഥ കണ്ട സിദ്ധീഖ് മാഷിന്റെ ആദ്യദൌത്യം സ്കൂളിന്റെനില മെച്ചപ്പെട്ടതാക്കുകഎന്നതായിരുന്നു നിരന്തരമായ ഇടപെടലാണ് പടനിലം സ്കൂളിനെ ഇന്നത്തെ നിലയിലെത്തിച്ചത്. തന്റെ ജീവിതം തന്നെയാണ് ഈ സ്കൂളിനെ ഇന്നത്തെ നിലയിലെത്തിക്കാൻ കാരണമെന്ന് സിദ്ധീഖ് മാഷ് പറയുന്നു. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഉദാരമതികളുടെ സംഭാവന കൊണ്ട് പ്രവർത്തിക്കുന്ന മുക്കം മുസ്ലിം ഓർഫനേജിലാണ് സിദ്ധീഖ് മാസ്റ്റർ പഠിച്ചത്. അന്നത്തെ സാഹചര്യത്തിൽ അവിടെ പഠിച്ച സിദ്ധീഖ് മാഷിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വരും തലമുറക്ക് ഏറ്റവും നല്ല വിദ്യഭ്യാസം ലഭിക്കണമെന്നത്. തന്റെ അധ്യാപന ജീവിതത്തിൽ തന്നാൽ കഴിയുന്ന കാര്യങ്ങൾ ചെയ്തെന്ന വിശ്വാസത്തിലാണ് സിദ്ധീഖ് മാസ്റ്റർ മെയ് 31 വിരമിക്കാൻ ഒരുങ്ങുന്നത്. വിരമിച്ചാലും ഒരു വർഷം കൂടി പടനിലം സ്കൂളിൽ എത്താനാണ് മാഷിന്റെ തീരുമാനം. ഇതിനു പി .ടി.എ പ്രസിഡണ്ട് യുസുഫ് പടനിലത്തിന്റെ യും രക്ഷിതാക്കളുടെയും പൂര്ണ്ണ പിന്തുണയും ഉണ്ട്
സിദ്ധീഖ് മാസ്റ്റർ സ്കൂളിൽ എത്തിയപ്പോൾ നാൽപ്പതോളം വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും ജോലി ചെയ്യുന്ന സർക്കാർ സ്കൂളിൽ വിദ്യാർഥികൾക്ക് പഠിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല ജോലിയിൽ പ്രവേശിച്ച അന്ന് തന്നെ സിദ്ധീഖ് മാഷ് കുന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ സീനത്തിന്റെ പോയി കണ്ട് സ്കൂളിന്റെ ദുരവസ്ഥ ബോധ്യപ്പെടുത്തി. ടി.കെ സീനത്ത് സ്കൂൾ നവീകരിക്കുന്നതിന് എല്ലാവിധ പിന്തുണയും ഉറപ്പും നൽകിയെങ്കിലും രണ്ടു ലക്ഷം രൂപ മാത്രമാണ് അന്നത്തെ ഭരണ സമിതി മാറ്റി വെച്ചത്. സ്കൂൾ നവീകരണത്തിന് ഒരു കോടിയോളം ചെലവ് വരുമ്പോൾ പഞ്ചായത്തിന് ഇത്രയും വലിയൊരു തുക മാറ്റിവെക്കുക എന്നത് പ്രയാസമായിരുന്നു. ഇതോടെ സിദ്ധീഖ് മാസ്റ്റർ വാർഡ് മെമ്പർ ടി.കെ ഹിതേഷ് കുമാർ പടനിലത്തുകാരനും പൊതു പ്രവർത്തകനുമായ സ്കൂളിലെ അധ്യാപകനുമായ സലാം മാഷിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. സ്കൂൾ നവീകരണത്തിന് ഫണ്ട് നൽകണമെന്നാവശ്യപ്പെട്ട് പിടിഎ റഹീം എം.എൽ.എയെ സമീപിച്ചു.
സ്ഥലം ഉണ്ടെങ്കിൽ കെട്ടിടം നിർമ്മിക്കാൻ എത്ര പണം വേണമെങ്കിലും അനുവദിക്കാമെന്ന് എം.എൽ.എ ഉറപ്പ് നൽകി. ഇതോടെ സ്കൂളിന് സ്ഥലം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. സ്കൂളിന് സമീപമായി പന്ത്രണ്ട് സെന്റ് സ്ഥലം കണ്ടെത്തി. സ്ഥലം ലഭ്യമാകണമെങ്കിൽ മുപ്പത്തിയൊന്ന് ലക്ഷം രൂപയാണ് സ്ഥലമുടമ ആവശ്യപ്പെട്ടത്. ഈ സ്ഥലത്തിന് ഇത്രയും വലിയ തുക നൽകി സ്ഥലം വാങ്ങാൻ പഞ്ചായത്തിന് കഴിയുമായിരുന്നില്ല. അന്ന് പ്രസിഡണ്ടായിരുന്ന ഷമീന വെള്ളക്കെട്ട് പത്തൊമ്പത് ലക്ഷം രൂപ അനുവദിച്ചു. ഇതോടെ ബാക്കി പണം കണ്ടെത്തേണ്ട ബാധ്യത വാർഡ് മെമ്പർ ടി.കെ ഹിതേഷ് കുമാർ ചെയർമാനായ സ്കൂൾ സംരക്ഷണ സമിതിയുടേതായി. ഇവർ നാട്ടുകാരിൽ നിന്നും പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും സമാഹരിച്ച പന്ത്രണ്ട് ലക്ഷം രൂപയും പഞ്ചായത്ത് അനുവദിച്ച പത്തൊമ്പത് ലക്ഷം രൂപയും ചേർത്ത് 2017 നവംബർ 24 ന് സ്ഥലം സ്വന്തമാക്കി.
ഇതോടെ കാര്യങ്ങൾ മുന്നോട്ട് നീങ്ങി തുടങ്ങി പറഞ്ഞ വാക്കുപാലിച്ച എം.എൽ.എ കെട്ടിട നിർമ്മാണത്തിന് 87 ലക്ഷം രൂപ അനുവദിച്ചു. 2019 ജനുവരി 29 ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിർവ്വഹിച്ചു. അധികം വൈകാതേ തന്നെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമ്മിക്കുകയും പഞ്ചായത്ത് വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു വർഷങ്ങളായി പടനിലത്തുകാരുടെ സ്വപ്നം സാക്ഷാത്കരിച്ച് പടിയിറങ്ങുന്ന സിദ്ധീഖ് മാസ്റ്റർ നല്ലൊരു കർഷകനും സംഘാടകനും ആണ്. തൻ്റെ വീട്ടിൽ കൃഷി ചെയ്യുന്ന കിഴങ്ങുകളും പയറുകളും സ്കൂൾ കുട്ടികൾക്ക് എത്തിച്ചു നൽകുന്ന ഇദ്ദേഹത്തെ പിതൃതുല്യനായാണ് അവർ കാണുന്നത്. ഭാര്യ സാജിത ജെ ഡിറ്റി സ്കൂൾ -അധ്യാപികയാണ്. ഷംന ഫാത്തിമ മകളും മുഹമ്മദ്ഷാ നിർ, മുഹമ്മദ് സാലിഹ് എന്നീ രണ്ടാൺ മക്കളും അടങ്ങുന്നതാണ് കുടുംബം.