കുന്ദമംഗലം: പതിമംഗലത്ത് ഉണ്ടോടിക്കടവ് ഗ്രാമപഞ്ചായത്ത് റോഡ് ഒരു സ്വകാര്യ വ്യക്തി കരിങ്കൽ കൊണ്ട് കെട്ടിയെടുത്തതായി പരാതി. പ്രദേശത്തെ ഒരു പൊതു പ്രവർത്തകൻ റോഡ് പണി ആരംഭിച്ച ഉടനേ ഗ്രാമപഞ്ചായത്ത് അധികൃതർക്ക് രേഖാമൂലം പരാതി നൽകിയതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ടിൻ്റെയും സിക്രട്ടറിയുടെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം പരിശോധനടത്തിയതിൻ്റെ അടിസ്ഥാനത്തിൽ പരാതി ശരിയാണന്ന് ബോധ്യപെട്ടതിൻ്റെ അടിസ്ഥാനത്തിൽ മതിൽ നിർമ്മാണം നിറുത്തി, വെക്കാൻ വാക്കാലും രേഖാമൂലവും ആവശ്യപെട്ടങ്കിലും ഇയാൾ അനുസരിക്കാത്തതിനാൽ ഇയാൾക്കെതിരെ പോലീസിൽ ഗ്രാമ പഞ്ചായത്ത് പരാതി നൽകി.എന്നാൽ കേരളം ഭരിക്കുന്ന ഒരു പാർട്ടിയുടെ നേതാവണന്നും എനിക്ക് എതിരെ ഒരു നടപടിയും എടുക്കരുതെന്ന് ഇയാൾ പോലീസിൽ സമ്മർദ്ധം ചെലുത്തിയതായാണ് അറിവ് മാത്രമല്ല പ്രദേശത്തെ ഭരണകക്ഷി ഏരിയാ കമ്മറ്റിയും ഇയാൾക്ക് അനുകൂലമായി രംഗത്ത് വന്നിട്ടുണ്ട് റോഡ് കെട്ടിയെടുത്ത നടപടിക്കെതിരെ കക്ഷിരാഷ്ടീയത്തിന് അധീനമായി പ്രതിഷേധവുമായി നാട്ടുകാരും രംഗത്ത് വന്നിട്ടുണ്ട്