കുന്ദമംഗലം : ഉള്ളുരുകുന്ന ആയിരങ്ങൾ
ഉറവയാകുന്ന KMCC എന്ന പ്രമേയത്തില്‍ കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സോഷ്യല്‍ മീഡിയ കാമ്പയിന്‍ ആരംഭിച്ചു. 2020 മെയ് 23 മുതല്‍ 31 വരെയാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്, ആദ്യ ദിവസം ദുബായ് KMCC യെ ആണ് പരിചയപ്പെടുത്തുന്നത്.
കാരുണ്യ പ്രവർത്തനങ്ങൾ രാഷ്ട്രീയ നിലപാടായി സ്വീകരിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്ത പാർട്ടിയാണ് മുസ്ലിം ലീഗ്. ജാതി-മത-രാഷ്ട്രീയ അതിർവരമ്പുകളിടാതെ തുടക്കം മുതൽ മുസ്ലിം ലീഗ് ഇത് ചെയ്ത് വരുന്നു. സമുന്നതരായ പാർടി നേതാക്കൾ അണികൾക്ക് പകർന്ന് നൽകുന്ന സന്ദേശവും ഇത് തന്നെയാണ്. പാർടിയുടെ ഇത്തരം ചുവട് വെപ്പുകളിൽ കരുത്ത് പകരുന്നവരാണ് KMCC. പാർട്ടിയുടെ കാരുണ്യ സംരഭങ്ങൾക്ക് മാത്രമല്ല, നമ്മുടെ നാടിന്റെ സമഗ്രമായ പുരോഗതിക്ക് ഇവർ നൽകി കൊണ്ടിരിക്കുന്ന സംഭാവനകൾ സമാനതകളില്ലാത്തതാണ്. വിദേശ രാജ്യങ്ങളിലെ ഭരണകൂടം ഇവർക്ക് നൽകിയ ഔദ്യോഗിക അംഗീകാരം എടുത്ത് പറയേണ്ടതാണ്.
ദുരിതങ്ങളുടെ ആഘാതം ഏറെ അനുഭവിക്കേണ്ടി വന്ന പ്രവാസികൾക്കിടയിൽ ഇവർ നടത്തിവരുന്ന സേവനം ഏവർക്കും അറിയാവുന്നതാണ്. ഇത്തരം പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്ന കെ എം സി സി ക്ക് ശക്തമായ മണ്ഡലം കമ്മറ്റികൾ നിലവിലുണ്ട്. ഇവരെ പരിചയപ്പെടുത്താനും, അവര്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിനും പ്രചരണം നൽകാനും വേണ്ടിയാണ് നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സോഷ്യൽ മീഡിയ ക്യാമ്പയിൻ ആരംഭിച്ചത്.
മെയ് 23 മുതൽ 31 വരെ വ്യത്യസ്ത കെ എം സി സി കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റികളെ സോഷ്യല്‍ മീഡിയകളിലൂടെ പരിചയപ്പെടുത്തും
ദുബായ് KMCC കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി
പ്രസിഡന്‍റ് :
പി പി സൈദ് മുഹമ്മദ് കുറ്റിക്കാട്ടൂര്‍
ജനറല്‍ സെക്രട്ടറി :
അസീസ് കാക്കേരി
ട്രഷറര്‍ :
ആസാദ് അരയന്‍കോട്
വൈസ് പ്രസിഡന്‍റുമാര്‍ :
മജീദ് പെരുമണ്ണ
ഹാരിസ് കാരന്തൂര്‍
മുഹമ്മദ് പെരുമണ്ണ
റസാഖ് കുറ്റിക്കടവ്
സല്‍മാനുല്‍ ഫാരിസ്
സെക്രട്ടറിമാര്‍ :
ഷമീര്‍ മലയമ്മ
നിസാര്‍ മുറിയനാല്‍
റഫീക്ക് പാലാഴി
ഉസ്മാന്‍ മുതുവാട്ടില്‍
ജലീല്‍ മാവൂര്‍
ദുബൈ KMCC ദുരിതകാലത്തെ കർമ്മ വീഥിയിലൂടെ ……..
കോവിഡ് ദുരന്തമേറെ ബാധിച്ച മേഖലയാണ് ദുബൈ. കെ എം സി സി പ്രവർത്തനങ്ങൾ ശാസ്ത്രീയമായി നടന്ന് വരുന്ന പ്രദേശമായതിനാൽ ഈ ദുരിതകാലത്തും കൃത്യമായ ഇടപെടലുകൾ നടത്താൻ ദുബൈ കെ എം സി സി കുന്ദമംഗലം മണ്ഡലം കമ്മറ്റിക്ക് സാധിച്ചിട്ടുണ്ട്.
➡️ 200ൽ അധികം പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കുകയും 100ൽ അധികം പേരെ ക്വാറന്റയ്ൻ സെന്ററുകളിൽ പ്രവേശിപ്പിക്കുകയും ചെയ്ത് ആവശ്യമായ പരിചരണങ്ങൾ നൽകിവരുന്നു.
➡️ വിവിധ ജില്ലയിൽ പെട്ടവർക്കു മരുന്നും ഭക്ഷണവും ഉൾപ്പെടെയുള്ള കിറ്റുകൾ ഫ്ലാറ്റുകളിലും ബാച്ചിലേഴ്സ് റൂമുകളിലും നൽകി. ഇവയിൽ ഭൂരിഭാഗവും ഒരു മാസം ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ളതായിരുന്നു.
➡️ ഇഫ്താറിനായി ദിവസവും നിരവധി ബിരിയാണി കിറ്റുകള്‍ ജില്ലാ കമ്മറ്റിയുടെ ഹെൽപ് ഡസ്കിലേക്ക് നൽകിയിരുന്നു. നാട്ടിലേക്ക് വരാൻ സാമ്പത്തിക പ്രയാസം നേരിട്ടവര്‍ക്ക് ഫ്ലൈറ്റ് ടിക്കറ്റ് നൽകാന്‍ സാധിച്ചു.
➡️ ഗ്ലോബൽ കെ എം സി സി യുടെ നാട്ടിലെ റിലീഫ് വിതരണത്തിലേക്ക് നിരവധി കിറ്റുകൾ നൽകുകയും ചെയ്തു.