കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവർത്തിച്ച് പൊതുജനങ്ങൾക്ക് സേവനം ലഭ്യമാക്കണമെന്ന് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലീം ലീഗ് നേതാവുമായഖാലിദ് കിളിമുണ്ട പറഞ്ഞു ലോക്ക്ഡൗണിൽ ഓരോ ഘട്ടം പിന്നിടുമ്പോഴും നിരവധി ഇളവുകൾ കേന്ദ്ര-കേരള സർക്കാരുകൾ പ്രഖ്യാപിക്കുന്നുണ്ടു്. കൊറോണ ക്കെതിരെ പ്രവർത്തിക്കുന്ന സംവിധാനമെന്ന നിലയിൽ ഗ്രാമ പഞ്ചായത്തുകളെ തുടക്കത്തിൽ തന്നെ തുറന്ന് പ്രവർത്തിക്കാൻ അനുവദിച്ചിരുന്നു.പിന്നീടു് അമ്പത് ശതമാനം ജീവനക്കാരെയും പ്രവർത്തിക്കാൻ അനുവദിച്ചു. നിർമ്മാണ മേഖലക്കും പിന്നീടു് പ്രവർത്താനാനുമതി നൽകി.വ്യവസായം തുടങ്ങുന്നവർക്കായി അപേക്ഷിച്ച് ഒരു മാസത്തിനുള്ളിൽ ലൈസൻസ് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പക്ഷേ നിർമ്മാണമേഖല, വ്യവസായം എന്നിവയുമായി ബന്ധപ്പെട്ടുകിടക്കുന്ന ബിൽഡിങ്ങു് പെർമിറ്റ്, കംപ്ലീഷൻ പ് ളാൻ എന്നിവ മുമായി ബന്ധപ്പെട്ട ഒരു സേവനവും ഗ്രാമ പഞ്ചായത്തുകളിൽ നിന്നും പൊതുജനങ്ങൾക്കു് ലഭിക്കുന്നില്ല. അതുകൊണ്ടു് ഈ കാര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെട്ട് പൊതു ജനങ്ങൾക്ക് മേൽ സേവനങ്ങൾ നൽകുന്നതിന്, ഗ്രാമ പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകണമെന്നു് കുന്ദമംഗലം നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനർ കൂടിയായ ഖാലിദ് കിളി മുണ്ട സർക്കാരിനോടു് ആവശ്യപ്പെട്ടു.