അൻഫാസ് കാരന്തൂർ
കെ.എം.സി.സി. എന്നത് മുസ്ലിം ലീഗിന്റെ കേവലമൊരു സാംസ്കാരിക സംഘടനയല്ല. ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസമേകുന്ന ഒരു തണൽ മരമാണത് . ആരാലും ആശ്രയമില്ലാതെ ആശയറ്റ് കഴിയുന്നവർക്ക് അത്താണിയാണ് #കെഎംസിസി. ജീവിത പ്രാരാബ്ധങ്ങളുടെ മാറാപ്പുമായി അന്നം തേടി കടൽ കടന്നവർ,, രക്തത്തിലലിഞ്ഞു ചേർന്ന ഹരിത രാഷ്ട്രീയ കൂട്ടായ്മയിലും പങ്കാളികളായപ്പോൾ, അതൊരു മഹാ പ്രസ്ഥാനമായി മാറി. സംഘടനയുടെ പൂർവ്വ രൂപമായ “ചന്ദ്രിക റീഡേർസ് ഫോറം ” 1985 ൽ നടന്ന മുസ്ലിം ലീഗ് ലയനത്തോടെയാണ് #കെഎംസിസി. യായി രൂപാന്തരം പ്രാപിച്ചത്. നാളിതുവരെയുള്ള പ്രവർത്തന പഥത്തിൽ തങ്ക ലിപികളാൽ എഴുതപ്പെടേണ്ട കർമ്മങ്ങളാണ് #കെഎംസിസി. ജന സമക്ഷം സമർപ്പിച്ചത്. ജാതിമത കക്ഷി രാഷ്ട്രീയ ദേശ വേഷ ഭാഷാ വ്യത്യാസമില്ലാതെ,, കാരുണ്യം,സ്നേഹം, സാന്ത്വനം, സമാശ്വാസം തുടങ്ങിയ ‘ഭംഗിയുള്ള’ വാക്കുകൾക്ക് ഇത്ര വലിയ അർത്ഥ വ്യാപ്തിയുണ്ടെന്ന് പ്രവർത്തനത്തിലൂടെ തെളിയിച്ച മഹാ പ്രസ്ഥാനമാണ് #കെഎംസിസി..
രാഷ്ട്രീയം എന്നാൽ ചുരുക്കത്തിൽ രാഷ്ട്രത്തെ സേവിക്കുക,അതിൽ ഭാഗവാക്കാകുക അതാണ് രാഷ്ട്രീയം. ഭാരതീയ ചരിത്രത്തിൽ രാഷ്ട്രീയം എന്ന കർമ്മത്തിന് രക്തത്തിൽ ചാലിച്ച തൂലിക കൊണ്ട് ആലേഖനം ചെയ്ത ധാരാളം മുസ്ലിം ലീഗിൻറെ അദ്ധ്യായങ്ങൾ നമ്മൾക്ക് വീക്ഷിക്കാൻ സാധിക്കും.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിനൊപ്പം തോളോട് തോൾ ചേർന്നുകൊണ്ട്.
ഒരുമ്മ പെറ്റ മക്കളെപ്പോലെ !!
പക്ഷേ ഈ സത്യങ്ങൾ കാണാൻ ഈ കാലഘട്ടത്തിലെ തിമിരം ബാധിച്ച നേത്രങ്ങൾക്ക് ആകില്ല.അതിനു രാഷ്ട്രത്തെ സേവിക്കണം എന്ന മനസ്സും കണ്ണുകളും ഉള്ളവർക്കെ സാധിക്കു. നമ്മൾക്ക് ഒരുമിച്ചു ഒന്ന് യാത്ര ചെയ്തു നോക്കാം. രാഷ്ട്രീയം എന്ന സത്യത്തെ ഒന്ന് മനസിലാക്കാം. കർമ്മസരണികളിൽ പ്രഭാവം ചൊരിയുന്ന രാഷ്ട്രീയ സേവനം സാമൂഹിക പ്രതിബദ്ധതയുള്ള ഓരോ മനുഷ്യനും അനിവാര്യമാണ്.
കെഎംസിസി വിഭാവനം ചെയ്യുന്ന രാഷ്ട്രീയവും ഇത് തന്നെയാണ്. ജീവിക്കാനായ് കടല്‍ കടന്ന മലയാളി മരുഭൂമിയില്‍ നട്ടുവളർത്തിയ പൂമരമാണ് #കെഎംസിസി. കെഎംസിസിയുടെ പ്രവർത്തനങ്ങൾ കേവലം പ്രവാസികളുടെ ഇടയിൽ മാത്രമായി ഒതുങ്ങാതെ നമ്മുടെ രാഷ്ട്രത്തിന്റെ വളർച്ചക്ക് വേഗത കൂട്ടാൻ അശരണരും ആലംബരുമായ ഒരു ജനതക്ക് കൈത്താങ്ങായി നിലകൊള്ളുകയും കൂടി ചെയ്യുന്നു.. ഗൾഫ് കുടിയേറ്റത്തിൻറെ ആരംഭത്തില്‍ നാട് വിട്ട മലയാളിക്ക് മാർഗദർശനമായ മരുപ്പച്ചയാണ് #കെഎംസിസി. അറേബ്യന്‍ മരുഭൂമിയില്‍ വളർന്നു പന്തലിച്ച് കാഫില കൂട്ടങ്ങളുടെ കഥകേട്ട് കാലത്തിന് മുമ്പേ നടന്ന കാരുണ്യത്തിന്റെ് ഈ സംഘശക്തി പശ്ചിമേഷ്യന്‍ ഉപഭൂഖണ്ഡവും കടന്ന് ആഫ്രിക്കന്‍ യൂറോപ്യന്‍ അമേരിക്കന്‍ വൻകരകളിലൂടെ സേവനത്തിന്റെ അനന്തമായ ആകാശങ്ങള്‍ കീഴടക്കി ജൈത്രയാത്ര തുടരുകയാണ്..
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ഹരിത പതാകയുടെ കീഴിൽ അണിനിരന്ന് കക്ഷി രാഷ്ട്രീയ ഭേതമന്യേ ജാതി മത ഭേതമന്യേ എന്തിന് ഇന്ത്യക്കകത്തും പുറത്തും ഏതൊരു രാജ്യക്കാരനും തങ്ങളാൽ കഴിയുന്ന സേവനം നൽകാൻ സന്നദ്ധമായി വരുന്ന #കെഎംസിസിക്ക് ഹൃദയാന്തരങ്ങളിൽ നിന്നുള്ള സ്നേഹാഭിവാദ്യങ്ങൾ നൽകാൻ നാം ഓരോരുത്തർക്കും സാധിക്കണം.
കാരുണ്യം,സ്നേഹം, സാന്ത്വനം, സമാശ്വാസം, എന്നതിൽ മാത്രം ഒതുങ്ങി നിന്നല്ല കെഎംസിസിയുടെ പ്രവർത്തനങ്ങൾ..കേരള രാഷ്ട്രീയത്തിൽ ഭാഗവാക്കായികൊണ്ടും, രാഷ്ട്രീയ വിഷയങ്ങളിൽ തങ്ങളുടേതായ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടും വിമർശിക്കേണ്ടവ വിമർശിച്ചും ,എതിർക്കപ്പെടേണ്ടവ എതിർത്തും ഏറ്റെടുത്ത് നടത്തേണ്ടവ ഏറ്റെടുത്തും,കുടുംബങ്ങളുടെ ഐക്യം രൂപപ്പെടുത്തുന്നതിലും ,ജാതി മത ഐക്യങ്ങളുടെ വിഷയങ്ങളിൽ ഇടപെട്ടും കലാ കായിക സാംസ്കാരിക വിഷയങ്ങളിൽ പ്രോത്സാഹനവും അവസരങ്ങളും സഹായങ്ങളും നൽകിയും, രാഷ്ട്രത്തിന്റെ വികസനത്തിനുതകുന്ന കാര്യങ്ങളിൽ തങ്ങളുടേതായ സംഭാവനകൾ നൽകിയും #കെഎംസിസിയുടെ പ്രവർത്തന മേഖലകൾ എണ്ണമറ്റതായി മാറിയിരിക്കുന്നു..
ഈ സംഘ ശക്തിയെ നിലനിർത്തുന്നതിൽ,അശരണർക്ക് കൈത്താങ്ങാകുന്നതിൽ,സംഘടനയുടെ മറ്റെല്ലാ പ്രവർത്തനങ്ങൾക്കും ശക്തി പകരുന്നതിൽ,, അതുവഴി
മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തിന് നൽകുന്ന ഊർജ്ജം ചെറുതല്ല.
🙏വാക്കുകളില്ല പ്രിയ #കെഎംസിസി.
സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കാലത്തിനൊപ്പം സഞ്ചരിക്കുന്ന നിങ്ങൾക്ക് നൽകാനുള്ളത് ഹൃദയം തൊട്ട പ്രാർത്ഥനകൾ മാത്രമാണ് !!