കുന്ദമംഗലം: ദീർഘകാലം കോൺഗ്രസ് നേതൃനിരയിലെ സമുന്നത നേതാവ് എ.ബാലറാമിൻ്റെ രണ്ടാം ചരമ വാർഷികം വിവിധ പരിപാടിികളോടെകളോടെ ആചരിച്ചു. .
എ. ബാലറാം അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ അനുസ്മരണ ചടങ്ങും പുഷ്പാർച്ചനയും നടന്നു. അനുസ്മരണ സമിതി ചെയർമാൻ കെ.വി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. പി.ടി.ജനാർദ്ദനൻ, എ.ഹരിദാസൻ, ബാബു നെല്ലുളി, ടി.കെ.ഹിതേഷ് കുമാർ, എ. റിനീഷ്ബാൽ, എ.വിനീഷ് അനുസ്മരണ പ്രസംഗം നടത്തി.
കുന്ദമംംഗലം കോൺഗ്രസ് ഓഫീസിൽ ചേർന്ന ചടങ്ങിൽ അദ്ദേഹത്തിൻ്റെ ഛായാാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.ഡി സി സി ജന. സെക്രട്ടറി വിനോദ് പടനിലം , ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി, കേളുക്കുട്ടി, മണ്ഡലം പ്രസിഡണ്ട് ബാബു നെല്ലൂളി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിിഡണ്ട് ടി.കെ. ഹിതേഷ് കുമാർ, ജന സെക്രട്ടറി എ.ഹരിദാസൻ സംബന്ധിച്ചു. പ്രമുഖ നേതാക്കൾ തങ്ങളുടെ സമകാലീനനായിരുന്ന എ.ബാലറാമിനെ അനുസ്മരിച്ചു.
എൻ. സുബ്രഹ്മണ്യൻ ( കെ.പി സി സി ജന. സെക്രട്ടറി) നിയമ സഭാ തെരഞ്ഞെടുപ്പുകളിൽ യു ഡി എഫിൻ്റെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച എ. ബാലറാം കോൺഗ്രസ് പ്രസ്ഥാനത്തിന് ജില്ലയിൽ ഊർജ്ജം പകർന്ന നേതാവായിരുന്നു. തികച്ചും സാധാരണക്കാരായ ദലിത് കർഷക തൊഴിലാളികളുടെ മകനായി ജനിച്ച് ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്താണ് ബാലറാം കോൺഗ്രസിൻ്റെ മുൻനിര നേതാവായി വളർന്നത്. ദലിത്- പിന്നോക്ക വിഭാഗങ്ങളുടെ ഇടയിൽ ജനകീയനായ ബാലറാം ജില്ലാ കൗൺസിൽ അംഗം ജില്ലാ പഞ്ചായത്തംഗം എന്നീ നിലകളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. നിരവധി ഐ എൻ ടി യു സി യൂണിയൻ ഭാരവാഹിയായിരുന്നു. കോൺഗ്രസിൻ്റെ മൂല്യങ്ങളെയും വിശ്വാസങ്ങളെയും മുറുകെ പിടിച്ച് മുന്നിൽ നിന്ന് നയിച്ച ബലറാം പിൻതലമുറക്ക് എന്നും ആവേശമായിരുന്നുവെന്ന് കെ.പി.സി.സി. ജന. സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ അനുസ്മരിച്ചു.
കെ.സി. അബു.( മുൻ സി സിസി പ്രസിഡണ്ട്) സമൂഹത്തിൻ്റെ അടിത്തട്ടിൽ നിന്നും ദാരിദ്യം പിടിച്ച അന്തരീക്ഷത്തിൽ സാഹചര്യങ്ങളോട് പടപൊരുതി കോൺഗ്രസിൻ്റെ നേതൃനിരയിലെത്തിയ നേതാവായിരുന്നു എ.ബാലറാം. 60 വർഷത്തോളം നീണ്ട രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ ജാതി-മത- രാഷ്ടീയ വ്യത്യാസമില്ലാതെ ഏവരും അദ്ദേഹത്തെ ബഹുമാനപൂർവ്വം ബാലാജി എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. കറകളഞ്ഞ വ്യക്തിത്വത്തിനുടമയായ ബാലറാം പൊതു ജീവിതത്തിൻ്റെ വിശുദ്ധി കാത്തു സൂക്ഷിച്ച സേനഹ സമ്പന്നനായിരുന്നു. ആത്മാർത്ഥതയും സമർപ്പണ ബോധവും കൈമുതലായ ബാലറാം നടന്നു കയറിയ വഴികളെ കുറിച്ച് ബോധവാനുമായിരുന്നു.എല്ലാ തലത്തിലുമുള്ള കോൺഗ്രസ് പ്രവർത്തകർക്ക് ആത്മ വിശ്വാസം പകർന്ന എ. ബാലറാം കോൺഗ്രസ് പ്രവർത്തകർക്കും ഇതര പ്രസ്ഥാനക്കാർക്കും സുഹൃത്തുക്കൾക്കും ബാലാജിയായത് അദ്ദേഹത്തിന് ലഭിച്ച സ്വീകാര്യതയാണ്.