ആന്ധ്രപ്രദേശ്: വിശാഖപട്ടണത്തിനു സമീപം ആര് ആര് വെങ്കിട്ടപുരത്ത് പോളിമര്‍ ഫാക്ടറിയില്‍ വാതകച്ചോര്‍ച്ച. ഒരു കുട്ടി ഉള്‍പ്പെെട മൂന്നുപേര്‍ മരിച്ചു. നിരവധി പേര് ആശുപത്രിയില്‍. ഗോപാലപട്ടണത്തിനു സമീപം മൂന്ന് ഗ്രാമങ്ങളെ ബാധിച്ചു. മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ പടര്‍ന്നു. ബോധം നഷ്ടപ്പെട്ട് വീടുകളിലും തെരുവുകളിലും പലരും കിടക്കുന്നു. ചോര്‍ച്ച നിയന്ത്രിക്കാനായില്ല, അടച്ചിട്ട ഫാക്ടറി തുറന്നത് ഇന്നലെയാണ്. ചോര്‍ച്ച ഇന്നു പുലര്‍ച്ചെ മൂന്നിനാണ് ഉണ്ടായത്. സ്റ്റൈറീന്‍ വാതകമാണ് ഫാക്ടറിയില്‍ നിന്ന് ചോര്‍ന്നത്. ഇരുപത് ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നു. മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ പടര്‍ന്നു. നിലവില്‍ മലയാളികള്‍ എല്ലാവരും സുരക്ഷിതര്‍ . പൊലീസ് വീടുകളുടെ പൂട്ടുപൊളിച്ച് അകത്തുകടന്ന് പരിശോധിക്കുന്നു. ഫാക്ടറിയുടെ സമീപത്ത് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയാണ്.