കുന്ദമംഗലം:തൊഴിലില്ലാതെ തൊഴുലുറപ്പുകാർ,
വഴികാട്ടി, വിളി കേട്ട് മെമ്പറും …………….ലോക്ഡൗണിന്റെ നിയന്ത്രണങ്ങൾക്കിടയിൽ തൊഴിൽ നിലച്ചവരാണ് തൊഴിലുറപ്പ് തൊഴിലാളികൾ. വരുമാനം പൂർണ്ണമായും ഇല്ലാതായതോട് കൂടെ പലരും വലിയ പ്രയാസം നേരിടുന്നു.ഇത് നേരത്തേ തിരിച്ചറിഞ്ഞ മെമ്പർ ബാബുമോൻ ഭക്ഷണ കിറ്റുകൾ തയ്യാറാക്കി നൽകിയിരുന്നു.എന്നാൽ വറുതിയാൽ പൊറുതിമുട്ടുന്ന ഇവർക്ക് തൊഴിലെടുക്കലാണ് ഏറെ ഗുണകരവും ആശ്വാസവും.എന്നാൽ നിയന്ത്രിയ സമയമായതിനാൽ സാമൂഹിക അകലം ഉൾപ്പെടെയുള്ള കർശന ചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. കുന്നമംഗലം പഞ്ചായത്ത് ഇരുപത്തി മൂനാം വാർഡിൽ കാരുണ്യത്തിന് പുതിയ മാനങ്ങൾ നൽകിയ മെമ്പർ ബാബുമോൻ ഇവരുടെ തൊഴിൽ സ്വപ്നങ്ങൾക്ക് നിറമേകി. ആവശ്യമായ സാനിറ്റൈസർ, മാസ്ക് തുടങ്ങിയവ നൽകി മുപ്പതോളം തൊഴിലാളികൾക്ക് പുതുജീവനേകി(,Break the chain 2.0
Thupparuth nammal thottu pokum ) ക്യാമ്പയിൻ തന്റെ വാർഡിൽ തുടക്കം കുറിച്ചു. സമസ്ത മേഖലയിലും വിശാല മനസ്സിന്റെ നിലക്കാത്ത ഇടപെടൽ കൊണ്ട് ശ്രദ്ധേയനാകുകയാണ് ഈ മെമ്പർ .
ചടങ്ങിൽ കെ കെ ഷെമീൽ, പി അർഷാദ്, പി കാദർ പങ്കെടുത്തു
തൊഴിലുറപ്പ് അംഗങ്ങളായ,സുധ മച്ചപ്പിലാക്കിൽ, തങ്കമണി കരുവാര പറ്റ, സി സത്യബേബി, പറക്കുന്നത് ഷീജ, ബീന കരുവാരപറ്റ തുടങ്ങിയവർ ഏറ്റുവാങ്ങി