കുന്ദമംഗലം:പണ്ടാരപ്പറമ്പ് പാലത്തിനു ഏതാണ്ട് 200 മീറ്റർ അകലെയായി കണ്ണൻകുഴി ഭുവനേശ്വരി ക്ഷേത്രത്തിന്റെ എതിർ വശത്ത് പൊയിൽതാഴം റോഡിൽ നിന്ന് സാമൂഹ്യദ്രോ ഹികൾ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളി –
നൂറുകണക്കിന് കുംടുബങ്ങൾ കുടിവെള്ളത്തിന് ആ ശ്രയിക്കുന്ന കുടിവെള്ള പദ്ധതികളുടെ 2 കിണറുകൾക്ക് സമീപമാണ് മനുഷ്യരെന്ന് പറയാൻ സാധിക്കാത്തവർ രാത്രിയുടെ മറവിൽ ഇത് ചെയ്തിരിക്കുന്നത് .വേനൽ കടുത്തതോടെ കൊറോണയുടെ കടുത്ത നിയന്ത്രങ്ങൾക്കിടയിലും ഗത്യന്തരമില്ലാതെ ഒട്ടനവധി ആളുകൾ ഇപ്പോഴും ആശ്രയിക്കുന്ന പുഴ മലിനമായി മാറിയിരിക്കുകയാണ്. ഇതിനു മുമ്പും പലതവണ ഇവിടെ അറവ് മാലിന്യം തള്ളിയിരുന്നു.. 4മാസം മുമ്പ് ഒരു വലിയ പോത്തിന്റെ ജഡം ഇവിടെ വണ്ടിയിൽ കൊണ്ടുവന്ന് തള്ളിയിരുന്നു. ജീർണിച്ച ദുർഗന്ധം വമിക്കുന്ന ജഡത്തെ പ്രദേശവാസികൾ കുഴിച്ചിടേണ്ടി വന്നു.. വിജനമായ പ്രദേശത്തിന്റെയും റോഡിന്റേയും സാഹചര്യം മുതലെടുത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നത് പതിവായിരിക്കുകയാണ്. കുന്നമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ എം ബാബുമോൻ,കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ഭാസ്‌കരൻ മാസ്റ്റർ,കുന്നമംഗലം ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു,കുന്നമംഗലം എസ് ഐ സുരേഷ് ബാബു,കുരുവട്ടൂർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീജിത്ത് മറ്റ് ആരോഗ്യ പ്രവർത്തകരും പോലീസും സ്ഥലത്തെത്തി മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി കരുതൽ നടപടികൾ സ്വീകരിച്ചു.ബന്ധപ്പെട്ട അധികൃതർ ഇതിനു ഒരു പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുൻപോട്ടു പോവാൻ ആണ് നാട്ടുകാരുടെ തീരുമാനം