കുന്ദമംഗലം: ഇക്കായി കുന്ദമംഗലത്ത് കാരുടെ ചങ്കാണ് ആയിരത്തി മുന്നൂറോളം വരുന്ന പ്രദേശത്തെ കുടുംബംഗങ്ങൾക്ക് രണ്ടായിരം രൂപ വിലമതിക്കുന്ന കിറ്റാണ് ജോലിക്കു പോകാൻ കഴിയാതേ വിഷമിച്ചിരിക്കുന്നവരുടെ പ്രയാസം മനസ്സിലാക്കി ഇക്കായി എത്തിച്ചു നൽകിയത്20 കിലോപച്ചരി, 15 കിലോ കുറുവ അരി ,5 കിലോ പഞ്ചസാര, ഒരു കിലോ ചായപ്പൊടി, രണ്ട്കിലോ മുളക് പൊടി, ഒരു കിലോമല്ലി പൊടി, 250 ഗ്രാം മഞ്ഞൾ പൊടി എന്നിവ അടങ്ങിയതാണ്കിറ്റ്
എല്ലാ വർഷവും റമളാനിൽ കിറ്റുകൾ വിതരണം ചെയ്യാറുണ്ടെങ്കിലും ഇത്തവണ ലോക്ക് ഡൗൺ കൂടി വന്നതോടെ കൂടുതൽ പേർക്ക് സഹായം എത്തിക്കേണ്ട സാഹചര്യമാണെന്ന് പാലക്കൽ അബൂബക്കർ പറഞ്ഞു. ഒരു സാധാരണ കുടുബത്തിൽ കഷ്ടപാടിൻ്റെ വേദന അറിഞ്ഞ് വളർന്ന ഇദേദഹത്തിന് ഇന്ന് നൂറ് കണക്കിന് തൊഴിലാളികളും കുന്ദമംഗലം മുക്കം ഭാഗത്ത് നിരവധി ക്രഷർ സ്ഥാപനങ്ങളും നിരവധി ലോറികളും ഇതിലെ തോഴിലാളികളെ ആശ്രയിച്ച് നിരവധി കുടുംബംഗങ്ങളും കഴിഞ്ഞു വരുന്നു ലാഭത്തിൻ്റെ പകുതിയും റിലീഫ് ചാരിറ്റി പ്രവർത്തനത്തിന് നീക്കിവെയ്ക്കുന്നത് ഇദേഹത്തിൻ്റെ രീതി മറ്റുള്ളവർ മാതൃകയാക്കേണ്ടത് തന്നെയാണ് ഇത്തവണ 1300 കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. കിറ്റ് വിതരണ ഉദ്ഘാടനം അഡ്വ പിടിഎ റഹീം എം.എൽ.എ നിർവ്വഹിച്ചു. ദലിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു.സി രാമൻ, പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ, പാലക്കൽ അബൂബക്കർ, കബീർ പാലക്കൽ, ഹാരിസ് കുന്ദമംഗലം, ഒളോങ്ങൽ ഉസൈൻ,തെഞ്ചേരി വേലായുധൻ, എം ബാബുമോൻ സി.പി മുഹമ്മദ്, ഹലീജ് കോയ, ബഷീർ സോനൂസ്, ജൗഹർ കുന്ദമംഗലം, പ്രസ് ക്ലബ് ട്രഷറർ ബഷീർ പുതുക്കുടി, ഹബീബ് കാരന്തൂർ , സിബ്ഹത്തുള്ള, ലാൽ കുന്ദമംഗലം എന്നിവർ സംബന്ധിച്ചു.