കുന്ദമംഗലം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുരിതത്തിലായ മാധ്യമ പ്രവർത്തകർക്ക് ആശ്വാസവുമായി പാലക്കൽ അബൂബക്കർ.
കുന്ദമംഗലം പ്രസ്സ് ക്ലബ് അംഗങ്ങളായ പതിനേഴ് പേർക്കാണ് പാലക്കൽ ക്രഷർ ഉടമ പാലക്കൽ അബൂബക്കർ 20 കിലേ പച്ചരി, 15 കിലോ അരി ,5 കിലോ പഞ്ചസാര, 1 കിലോ ചായപ്പൊടി, 1 കിലോ മുളക് പൊടി, 1 കിലോ മല്ലി പൊടി, 250 ഗ്രാം മഞ്ഞൾ പൊടി എന്നിവ അടങ്ങിയ കിറ്റ് നൽകിയത്. കുന്ദമംഗലം പ്രസ് ക്ലബ് ട്രഷറർ ബഷീർ പുതുക്കുടി കിറ്റുകൾ ഏറ്റുവാങ്ങി ഹബീബ്കാരന്തൂർ ,സിബ് ഹത്തുള്ള, ലാൽ കുന്ദമംഗലം സന്നിഹിതരായി