അടുത്ത തിങ്കളാഴ്ചവരെ ശക്തമായ നിയന്ത്രണം തുടരും . രോഗം കുറയുന്ന ഇടങ്ങളില്‍ അതിനുശേഷം ഇളവുകള്‍ നല്‍കും. ഇളവുകള്‍ സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശം നാളെയുണ്ടാകും. സ്ഥിതി മോശമായാല്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കും. യാത്രാനിയന്ത്രണങ്ങളില്‍ ഇളവുണ്ടാവുകയില്ല . കാര്‍ഷികമേഖലയ്ക്ക് ഇളവുനല്‍കും.
കോവിഡ് പടരുമ്പോഴും രാജ്യത്തെ രക്ഷിച്ചത് ജനങ്ങളുടെ ത്യാഗമാണ്. അനുസരണയുള്ള പടയാളികളെ നമിക്കുന്നു, യുദ്ധം ഇതുവരെ ജയിച്ചു. ഭക്ഷണം, യാത്ര എന്നിങ്ങനെ ജനങ്ങള്‍ക്കുണ്ടായ പ്രയാസം മനസിലാക്കുന്നു. ഉല്‍സവങ്ങള്‍ മാതൃകാപരമായി ആഘോഷിച്ചു. മുന്‍കരുതല്‍ സഹായിച്ചു. രോഗം റിപ്പോര്‍ട്ട് ചെയ്യുംമുമ്പേ വിമാനത്താവളങ്ങളില്‍ നിരീക്ഷണം തുടങ്ങി.
മറ്റു രാജ്യങ്ങള്‍ നേരിട്ട പ്രയാസങ്ങളും നടപടികളും നാം കണ്ടു. യാത്രാനിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കി. 550 രോഗികള്‍ മാത്രമുള്ളപ്പോള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ നില വികസിതരാജ്യങ്ങളെക്കാള്‍ മെച്ചം. സാമ്പത്തിക തകര്‍ച്ച ഉണ്ട്, പക്ഷേ ജീവനേക്കാള്‍ വലുതല്ല ഇത്. എല്ലാ ഹോട്സ്പോട്ടുകളും സംസ്ഥാനങ്ങളിലെ സ്ഥിതിയും നിരീക്ഷിക്കും.
ഏഴുനിര്‍ദേശങ്ങള്‍
1. മുതിര്‍ന്നവരുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കുക
2. സമൂഹ അകലം പാലിക്കുക, മാസ്ക് ധരിക്കുക
3. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുക
4. ആരോഗ്യസേതു ആപ് ഡൗണ്‍ലോഡ് ചെയ്യുക
5. ദരിദ്രകുടുംബങ്ങളെ സഹായിക്കുക
6. ജീവനക്കാരെ പിരിച്ചുവിടരുത്
7. കോവിഡിനോട് പൊരുതുന്നവരെ ബഹുമാനിക്കുക
ഡെൽഹി: രാജ്യത്ത് ലോക് ഡൗൺ മെയ് 3 വരെ നീട്ടി പ്രധാനമന്ത്രി മോദി രാജ്യത്തെ രക്ഷിക്കുക പ്രഥമ ദൗത്യമെന്നും മോദി പറഞ്ഞു ഏതെങ്കിലും മേഖലയിൽ ഇളവ് നൽകണമോ എന്ന കാര്യം ഏപ്രിൽ 20ന് ശേഷം പരിശോധിക്കും സഹകരിച്ചില്ലെങ്കിൽ ലോക് ഡൗൺ വീണ്ടും നീട്ടേണ്ടി വരും