കുന്ദമംഗലത്ത് ജനം ലോക്ക് ഡൗൺ മറന്ന് വാഹനവുമായി എത്തി അരുതെന്ന് പറഞ്ഞ് വില്ലേജ് ഓഫീസറും
കുന്ദമംഗലം: വിഷു പ്രമാണിച്ച് തിങ്കളാഴ്ച സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ മറന്ന് ജനങ്ങൾ വാഹനങ്ങളിൽ കൂട്ടമായി എത്തിയതോടെ അരുതെന്ന് പറഞ്ഞ് പോലീസിനോപ്പം കുന്ദമംഗലം വില്ലേജ് ഓഫീസറും രംഗത്തെത്തികുന്ദമംഗലത്ത് നിരവധി പേർ നിരത്തിലിറങ്ങിയതോടെ രാവിലെ മുതൽ കുന്ദമംഗലത്ത് വാഹന ചെക്കിംഗ് പോസ്റ്റിൽ വാഹനങ്ങളുടെ നീണ്ട നിര തന്നെ കാണാമായിരുന്നു ഒടുവിൽ പോലീസ് നിയന്ത്രണം കടുപ്പിച്ച്രംഗത്തെത്തിയതോടെയാണ് വാഹനങ്ങളുടെ നീണ്ട നിര ഒഴിവായത്.
തുറന്ന കടകളിലെല്ലാം നല്ല തിരക്കായിരുന്നു.
പോലീസ് വാഹനങ്ങൾ തടഞ്ഞു നിർത്തി കാര്യങ്ങൾ തിരക്കി. അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയവരോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു.
സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പോലീസ് തയാറാക്കിയ സത്യവാങ്മൂലം പൂരിപ്പിച്ച് കൈയിൽ സൂക്ഷിക്കണമെന്നും പരിശോധനാ സമയത്ത് കാണിക്കണമെന്നുമുള്ള നിർദ്ദേശ പാലിക്കാതെയാണ് പലരും നിരത്തിലിറങ്ങിയത്. പരിശോധനയും മറ്റും കാണാനായി ബൈക്കുകളിൽ കറങ്ങിനടക്കുന്ന ചെറുപ്പക്കാർക്കെതിരേ കർശന നടപടിയുണ്ടാകുമെന്ന് പോലീസ് അധികൃതർ അറിയിച്ചു. ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്യും. സത്യവാങ്ങ്മൂലം എഴുതാൻ ഉള്ള കടലാസ് പോലീസ് തന്നെയാണ് വാഹനവുമായി എത്തുന്നവർക്ക് നൽകുന്നത്