പടനിലം:ഇന്ന് പ്രവാസികൾ അനുഭവിക്കുന്നത് പ്രധാനമായും രണ്ട് വിഷയത്തിലാണണ് പൊതുപ്രവർത്തകനും ട്രാവൽസ് മേഖലയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന റാഷിദ് പടനിലം മാക്കൂട്ടം ന്യൂസ് ടീമിനോട് പറഞ്ഞു പിറന്ന നാടിനും കുടുംബത്തിനും വേണ്ടി എല്ലാം ഇട്ടറിഞ്ഞ് അങ്ങ് വിദേശത്ത് കഷ്ടപെടുന്ന സഹോദരങ്ങൾക്ക് വിഷമം വന്നപ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സന്ദർഭത്തിന് ഒത്ത് ഉയർന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും റാഷിദ് പറഞ്ഞു
ഇത്രയും ഭീകരമായ സാഹചര്യത്തിൽ ജോലിക്ക് പോവാൻ പോലും കഴിയാത്ത ഈ അവസ്ഥയിൽ നാട്ടിലേക്ക് തിരിച്ചെത്താൻ കഴിയാത്തത് വളരെയധികം ഗൗരവത്തോടെ നാം കാണണം
നേരത്തെ ടിക്കറ്റ് എടുത്ത് വെച്ച പ്രവാസികളുടെ ടിക്കറ്റിന്റെ റീഫണ്ട് ഇതുവരെയും വിമാനക്കമ്പനികൾ നൽകിയിട്ടില്ല. ഈ റീഫണ്ടായി ലഭിക്കുന്ന തുക മതിയാവും നേരത്തേ ലീവ് കഴിഞ്ഞ് തിരിച്ചു പോവാൻ ടിക്കറ്റെടുത്ത് വെച്ച പ്രവാസികൾ, നാട്ടിലേക്ക് തിരിച്ചു വരാൻ നേരത്തേ ടിക്കറ്റ് എടുത്തു വെച്ച പ്രവാസികൾ ഇവർക്ക് ഈ തുക മതിയാലും ഒരു മാസത്തെ അടുപ്പിൽ തീ പുകയാൻ
ട്രാവൽസ് ഏജന്റുമാർക്ക് സർക്കാർ ധനസഹായം നൽകണം
കോവിഡ് 19 കാരണം ദുരിതത്തിലായ ട്രാവൽ ഏജന്റുമാർക്ക് സർക്കാർ അടിയന്തിര ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് ആൾ കേരള ട്രാവൽ ഏജസീസ് അസോസിയേഷൻ സംസ്ഥാന ജന.സെക്രട്രറി റാഷിദ് പടനിലം മുഖ്യമന്ത്രിക്ക് കത്തയച്ചു.കോവിഡ് 19 കാരണം വിമാന,ട്രൈൻ, ബസ് സർവീസ് നിലച്ചതോടെ സാധാരണക്കാരായ ട്രാവൽ ഏജന്റുമാർ ദുരിതത്തിലായിരിക്കയാണ്. പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നും റാഷിദ് പടനിലം ആവശ്യപ്പെട്ടു