കുന്ദമംഗലം:
ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്ക് വെൽഫെയർ പാർട്ടി വിഭവങ്ങൾ നൽകി. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രെസിഡന്റ് ലീന വാസുദേവന് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.അബ്ദുറഹ്മാൻ വിഭവങ്ങൾ കൈമാറി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. കോയ, എഫ്.ഐ.ടി.യു. ജില്ലാ ട്രഷറർ പി.എം. ശരീഫുദ്ധീൻ, ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം കൺവീനർ എൻ. ദാനിഷ്, സലീം മേലേടത്ത്, പി.പി. നിസാർ, തുടങ്ങിയവർ സംബന്ധിച്ചു.