കുന്ദമംഗലം:പ്രയാസമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര-കേരള സർക്കാർ ഉണർന്ന് പ്രവർത്തിക്കണം. കുന്ദമംഗലം: കോറോണ രോഗം പിടിപെട്ടാൽ മതിയായ ചികിത്സയുടെ അഭാവവും, തൊഴിലില്ലായ്മയും, ഭീതിജനകമായ അന്തരീക്ഷവും തീരാ ദുരിതത്തിലേക്ക് തള്ളിവിട്ട പ്രവാസികളെ ഉടനെ നാട്ടിലെത്തിക്കാൻ കേന്ദ്ര-കേരള സർക്കാരുകൾ മുന്നോട്ട് വരണമെന്ന് കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു – മുസ്ലീം ലീഗ് ഉൾപ്പെടെ സാമൂഹ്യ സംഘടനകൾ ഇക്കാര്യത്തിൽ നല്കിയ വാഗ്ദ്ധാനങ്ങൾ സ്വീകരിച്ചു് ആർജവത്തോടെയുള്ള നടപടി സ്വീകരിക്കണം. മണ്ഡലം പ്രസിഡണ്ടു് കെ.മൂസ്സ മൗലവി അദ്ധ്യക്ഷം വഹിച്ചു. ജന: സിക്രട്ടറി ഖാലിദ് കിളി മുണ്ട സ്വാഗതം പറഞ്ഞു. യു.സി.രാമൻ, കെ.എ.ഖാദർ മാസ്റ്റർ, പി.കെ.ഫിറോസ്, എൻ.പി.ഹംസ മാസ്റ്റർ, എ.ടി.ബഷീർ, കെ.പി.കോയ ഹാജി, മങ്ങാട്ട് അബ്ദുൽ റസാക്ക്, കെ.കെ.കോയ ഹാജി, എൻ.പി.അഹമ്മദ്, സി.മരക്കാർ കുട്ടി, എം.പി.മജീദ്, വി.പി.മുഹമ്മദ് മാസ്റ്റർ എന്നിവർ ഓൺ ലൈൻ മീറ്റിങ്ങിൽ പങ്കെടുത്തു.