കുന്ദമംഗലം: പ്രവാസികളായ മലയാളികള്‍ തിരിച്ചെത്തുമ്പോൾ അവരെ ക്വാറന്റൈന്‍ ചെയ്യാന്‍ കുന്ദമംഗലത്ത് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആവശ്യമായ സൗകര്യമൊരുക്കണമെന്ന് കുന്ദമംഗലം പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ബാബു നെല്ലൂളിയും കൺവീനർ ഒ.ഹുസ്സയിനും ആവശ്യപെട്ടു കോറോണ എന്ന മാരക വൈറസിനെ നമ്മുടെ നാട്ടിൽ നിന്നും തുടച്ചു നീക്കുന്നതിനാവശ്യമായ ഇത്തരംക്വാറന്റൈന്‍ സെൻ്ററുകൾ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ആരംഭിക്കാൻ ആവശ്യമായ കാര്യങ്ങൾ കേന്ദ്ര കേരള സർക്കാരിൻ്റെ ഭാഗത്ത് നിന്നും അടിയന്തിരമായി ഉണ്ടാകണമെന്നും ഇരുവരും ആവശ്യപ്പെട്ടു പ്രവാസികൾ രാജ്യത്തിന് വേണ്ടി ചെയ്ത സേവനങ്ങളും സഹായങ്ങളും വിലമതിക്കാനാകാത്തതാണന്ന കാര്യങ്ങൾ മറന്നു പോകരുതെന്നും നേതാക്കൾ പറഞ്ഞു
പ്രവാസികൾക്ക്സൗകര്യപ്രദമായ മദ്‌റസകളും മറ്റു സ്ഥാപനങ്ങളും വിട്ടുനല്‍കുവാനും. അവർക്ക് ആവശ്യമായ താമസ സൗകര്യവും, ഭക്ഷണവും, പരിചരണത്തിന്നാവശ്യമായ ആരോഗ്യ സഹായവും ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കുവാനും കുന്ദമംഗലം മേഖലാ കോ ഓഡിനേഷന്‍ കമ്മറ്റി തീരുമാനിച്ചു. കോവിഡ് 19 മുൻകരുതലിൻ്റെ ഭാഗമായി
കുന്ദമംഗലം പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍പക്ടറുമായി കൂടിയാലോചിച്ച് പള്ളികള്‍ കേന്ദ്രീകരിച്ച് സർക്കാറിൻ്റെ എല്ലാ മുൻകരുതൽ നടപടികളും കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നേരെത്തെ തന്നെ ആരംഭിച്ചത് ഏറെ പ്രശംസാർഹമായിരുന്നു. കൊറോണക്കെതിരെ ഇത്തരം ഏകീകൃത പ്രതിരോധം നടത്തിയത് കാരണം കുന്ദമംഗലം പഞ്ചായത്തില്‍ കോറോണയുടെ വ്യാപനം തടയാനും സാധിച്ചിരുന്നു.
, കുന്ദമംഗലം പഞ്ചായത്തില്‍ ക്വാറന്റൈന്‍ സ്ഥലങ്ങൾ കണ്ടെത്തുകയും പ്രഖ്യാപിക്കുകയും ചെയ്യുണമെന്നാവശ്യപ്പെട്ട് കുന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ,സിക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കും നിവേദനം നല്‍കാനും തീരുമാനിച്ചു. ഓണ്‍ലൈന്‍ വഴി നടന്ന മീറ്റിംഗില്‍ സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം അധ്യക്ഷത വഹിച്ചു. ബീരാന്‍ ഹാജി കാരന്തൂര്‍ ഉദ്ഘാടനം ചെയ്തു.എം.കെ സഫീര്‍ , എ അലവി,. അക്’ബർ ബാദുഷ സഖാഫി , മുഹമ്മദ് മാസ്റ്റര്‍ തടത്തിൽ, പി കെഅബൂബക്കര്‍, ഉമർ നവാസ് ,അഷ്‌റഫ് പിലാശ്ശേരി , പി ഷൗക്കത്തലി, അഷ്റഫ് കാരന്തൂർ സംസാരിച്ചു .വിദേശത്ത് നിന്ന് എത്തുന്നവർക്ക് സഹായം ചെയ്യാനായി ,ഹെൽപ്പ് ലൈൻ നമ്പർ. 9846531 2 3, 9946623412