ന്യൂ ഡെൽഹി :ഇന്നുരാത്രി 12 മുതല്‍ വീടുകളില്‍ നിന്ന് ആരും പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി. 21 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക് ഡൗണ്‍. കൃത്യമായി പാലിച്ചില്ലെങ്കില്‍ രാജ്യം 21 വര്‍ഷം പുറകിലേക്ക് പോകും.
എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ബാധകമാണ്. സാമൂഹിക അകലം മാത്രമാണ് മരുന്ന്. കോവിഡില്‍ നിന്ന് രക്ഷപെടാന്‍ സാമൂഹിക അകലം മാത്രമാണ് വഴി. ‘കോവിഡ് അതിവേഗം വ്യാപിക്കുകയാണ്. ചിലരുടെ ശ്രദ്ധക്കുറവ് നിങ്ങളേയും കുടുംബത്തേയും അപകടത്തിലാക്കാം. പ്രധാനമന്ത്രിയുള്‍പ്പെടെ എല്ലാവര്ക്കും സാമൂഹിക അകലം ബാധകമാണ്. ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങള്‍ക്കുപോലും അതിന്റെ ആഘാതം നേരിടാനായില്ല.
അശ്രദ്ധയ്ക്ക് രാജ്യം ചിന്തിക്കാന്‍ കഴിയാത്തത്ര വലിയ വില നല്‍കേണ്ടിവരുമെന്നും മോദി മുന്നറിയിപ്പ് നല്കി. വ്യാപനത്തിന്റെ വേഗത കൂടുന്തോറും പ്രതിരോധം അതികഠിനമാകുമെന്ന് മോദി പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പരിപൂര്‍ണമായി പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങള്‍ രാജ്യത്ത് എവിടെയായാലും അവിടെ തുടരുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.