കുന്ദമംഗലം: “കോവിഡ് 19 ” കുന്ദമംഗലത്ത് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റി ഭാരവാഹികളുടെ യോഗം നടത്തി, പള്ളികളിൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതുജമാ അത്ത് നിർത്തിവെക്കാൻ തീരുമാനിച്ചു, വിദേശത്ത് നിന്ന് എത്തുന്നവരെ വേഗത്തിൽ കണ്ടത്താൻ മഹല്ല് കമ്മറ്റികൾ സഹകരിക്കുക, മുഴുവൻ പൊതുചടങ്ങുകളും അവസാനിപ്പിക്കുക, മുൻ കരുതൽ കൂടുതൽ ശക്തിപ്പെടുത്തുക ,യോഗത്തിൽ പ്രസിഡണ്ട് ലീന വാസുദേവൻ അധ്യക്ഷത വഹിച്ചു, ആരോഗ്യ ഇൻസ്പെക്റ്റർ സുരേഷ് ബാബു, വൈസ് പ്രസിഡണ്ട് കെ.പി കോയ, ചെയർമാൻ. അസ് ബിജ, ടി.കെ ഹിതേഷ് കുമാർ, എം.വി ബൈജു, പി പവിത്രൻ, പഞ്ചായത്ത് സിക്രട്ടറി, കോഡിനേഷൻ ഭാരവാഹികളായ സൈനുദ്ധീൻ നിസാമി, എം.കെ സഫീർ, കെ ബാദുഷ സഖാഫി, പി ഷൗക്കത്തലി, എം.കെ മുഹമ്മദ്, മുഹമ്മദ് മാസ്റ്റർ, പങ്കെടുത്തു