കുന്ദമംഗലം: കാരന്തൂർ ഭാഗത്ത്നിരന്തരമായി ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടുന്നത് കാരണം കല്ലറഹരിജൻ കോളനി ,തെക്കയിൽ കോളനി ,പുളിക്കൽ ,കല്ലറചാലിൽ ,പുത്തലത്തു ,കല്ലറമ്മേൽ എന്നി മേഖലയിൽ അഞ്ച് ദിവസതോളമായി കുടിവെള്ളം മുടങ്ങിയിട്ട് …സ്വന്തമായി കിണർ ഇല്ലാത്ത 200ഓളം കുടുംബവും 300ഓളം അല്ലാത്ത കുടുംബവും ആശ്രയിക്കുന്ന കുടിവെള്ള സോദ്രസ്സണ് മുടങ്ങിയത് ….പല വീടുകളിലും കിലോ മീറ്റർ താണ്ടിയാണ് ഈ സമയത്ത് കുടിവെള്ളം കൊണ്ട് വരുന്നത് …കൊറൊണകാരണം പുറത്ത് ഇറങ്ങരുത് എന്ന നിർദ്ദേശം വന്നതിനാൽ ആളുകൾ വളരെ വിഷമത്തിലാണ് നാളെ രാവിലെ തീരെ പുറത്ത് ഇറങ്ങാരുത് എന്ന് പ്രധാന മന്ത്രി പറഞ്ഞത് കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ പ്രയാസ പെടുകയാണ് ….
അധികാരികൾ കണ്ണ് തുറക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ …..
ജപ്പാൻ പൈപ്പ് നിരന്തരമായി പൊട്ടുന്നതിന് പരിഹാരം കാണണമെന്ന് ആവിശ്യപെട്ട് മുഖ്യ മന്ത്രിക്ക് പരാതി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശത്തെ സ്വാന്തനം റെസിഡൻസ് അസോസിയേഷനെന്ന് ഭാരവാഹികളായ ദാസൻ പുത്തലത്തും ,സിദ്ധീഖ് തെക്കയിലും പറഞ്ഞു