കുന്ദമംഗലം: ഫാസിസ്റ്റുകൾ രാജ്യത്ത് പിരിമുറക്കുമ്പോൾ അതിനെതിരെയുള്ള സമര പോരാട്ടത്തിന് മുസ്ലീം ലീഗ് നേതൃത്വം നൽകുമെന്നും അതിജീവനത്തിന്റെ പാതയിൽ മുസ്ലീം ലീഗിനൊപ്പം ഉറച്ചു നിൽക്കുന്ന ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ കൂട്ടായ്മ വരാൻ പോകുന്ന സമര ഘട്ടത്തിന്റെ സൂചനയെന്നും ഉമ്മർ പാണ്ടികശാല പറഞ്ഞു ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ ഏഴു പത്തിരണ്ടാം സ്ഥാപക ദിനത്തിൽ കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റി ജവാൻ റഫീക്ക് സ്മാരക സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേദഹം പ്രസിഡണ്ട് ഒ.ഉസ്സയിൻ അധ്യക്ഷത വഹിച്ചു കഴിഞ്ഞ ഏഴ് പതിറ്റാണ്ട് കാലം ലീഗിൽ വിശ്വാസമർപ്പിച്ച പിന്നോക്ക വിഭാഗങ്ങളുടെ കരുത്ത് കൊണ്ട് കേരളത്തിൽ വലിയ മാറ്റമുണ്ടാക്കാൻ സാധിച്ചത് മറക്കാനാകില്ലെന്നും പാണ്ടികശാല പറഞ്ഞു മണ്ഡലം ലീഗ് ജന: സിക്രട്ടറി ഖാലിദ് കിളി മുണ്ട, കെ.പി.കോയ, വിനോദ് പടനിലം, വിനോദ് മേക്കോത്ത്, അരിയിൽ അലവി, പി. മമ്മിക്കോയ, അരിയിൽ മൊയ്തീൻ ഹാജി, യു മാമു ഹാജി, കെ.കെ.മുഹമ്മദ്, മൊയ്തീൻകോയ കണിയാറക്കൽ, എ.പി.സഫിയ, ടി.കെ.സീനത്ത് സംസാരിച്ചു