കുന്നമംഗലം : പൊതു വിദ്യാഭ്യാസം സാമ്പത്തിക സുരക്ഷക്കപ്പുറം സമൂഹത്തിന്റെ സുരക്ഷയും നിതിയും ഉറപ്പ് വരുത്തുന്ന നിലയിലേക്ക് ഉയരണമെന്ന് കേരള മദ്റസ അധ്യാപക ക്ഷേമ ബോർഡ് ചെയർമാൻ സൂര്യ അബ്ദുൽ ഗഫൂർ അഭിപ്രായപ്പെട്ടു. പി.എം. ഫാമിലി സുഹൃത്ത് സംഗമവും അനുമോദന സദസ്സും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രപഠനം മനുഷ്യ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും നേർകാഴ്ചയാണെന്നും ചരിത്ര സത്യങ്ങൾ ഉൾകൊള്ളണമെന്നും അദ്ധേഹം ഓർമ്മപ്പെടുത്തി. ചരിത്ര പഠനത്തിൽ ഡോക്ടറേറ്റ് നേടി ഫാറൂഖ് കോളേജ് ഹിസ്റ്ററി വിഭാഗം അസി: പ്രൊഫസർ യു. ഷൂമൈസിനും ,എക്സ്പ്ലോർ ഇൻന്ത്യ ടാലന്റ് സ്റ്റുഡൻറായി തെരെഞ്ഞെടുത്ത അൻഷാ കരീമിനും അദ്ധേഹം ഉപഹാരം സമർപ്പിച്ചു. പി.ടി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദർ മാസ്റ്റർ നരിക്കുനി മുഖ്യ പ്രഭാഷണം നടത്തി. യൂസുഫ് പാറ്റേൺ
പി.പി. നിസാർ, മുഹമ്മദ് ഹനീഫ, അബ്ദുൽ ഗഫൂർ മാസ്റ്റർ, എ.ഉസ്മാൻ, പരീത് കൂട്ടാലിട, ഒ.കെ.കരീം കൊടുവള്ളി, ഹുദാറഹ്മത്ത് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പി.എം. ഷരീഫുദ്ധീൻ സ്വാഗതവും
അബ്ദുസ്സലാം മാസ്റ്റർ നന്ദിയും പറഞ്ഞു.