കോഴിക്കോട്:സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (seu)റവന്യൂ വകുപ്പിലെ ജീവനക്കാർക്കെതിരായ സർക്കാർ നിലപാടിനെതിരെ…. .2020 ഫെബ്രുവരി 17 (തിങ്കൾ)വഞ്ചനാദിനം ആചരിക്കും▪️ വി എഫ് എ തസ്തിക ക്ലാർക്ക്/ വി എ തസ്തികയാക്കി ഉയർത്തുക
▪️ പത്താം ശമ്പള പരിഷ്കരണ ഉത്തരവിൽ അനുവദിച്ചതും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാൻ വിധിച്ചതുമായ വില്ലേജ് ഓഫീസർമാരുടെ പുതുക്കിയ ശമ്പള സ്കെയിൽ അനുവദിക്കുക
▪വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം ആരംഭിക്കുക
▪️ തറവിസ്തീർണ്ണം പരിഗണിക്കാതെ എല്ലാ കാഷ്വൽ സ്വീപ്പർമാരെയും പി ടി എസുമാരായി സ്ഥിരപ്പെടുത്തുക.
▪️ റവന്യൂ വകുപ്പിലെ മുഴുവൻ സ്ഥലം മാറ്റങ്ങളും ഓൺലൈൻ വഴിയാക്കുക. സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പാലിക്കുക.
▪️ റവന്യൂ ഓഫീസുകളിൽ വാഹനമടക്കമുള്ള ഭൗതിക പശ്ചാത്തല സാഹചര്യങ്ങൾ അനുവദിക്കുക.
▪️ റവന്യൂ ഓഫീസുകളിലെ സ്റ്റാഫ് പാറ്റേൺ കാലാനുസൃതമായി പരിഷ്കരിക്കുക
▪️ റവന്യൂ വകുപ്പിലെ ഇ- ഗവേണൻസ് സംവിധാനങ്ങൾ ജനങ്ങൾക്കും ജീവനക്കാർക്കും ഉപകാരപ്രദമായ രീതിയിൽ സമഗ്രമായി പരിഷ്കരിക്കുക
▪ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഡെപ്യൂട്ടി കളക്ടർ തസ്തിക സൃഷ്ടിക്കുക
▪ടെസ്റ്റ് പാസ്സായില്ലെന്ന കാരണത്താൽ ഡെപ്യൂട്ടി തഹസില്ദാര്മാര്ക്ക് ഇൻക്രിമെന്റ് നിഷേധിച്ച നടപടി പിൻവലിക്കുക.
സുഹൃത്തേ
റവന്യു വകുപ്പിലെ ജീവനക്കാരോട് പ്രതികാര ബുദ്ധിയോടുള്ള സമീപനം സ്വീകരിക്കുന്ന സർക്കാർ നിലപാടിൽ ജീവനക്കാർക്കിടയിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്. ശമ്പള പരിഷ്കരണത്തിലും da കുടിശിക അനുവദിക്കുന്നതിലും മെഡിസെപ് നടപ്പാക്കുന്നതിലും പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതിലുമുൾപ്പടെ ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്ന സംസ്ഥാന സർക്കാർ ഇപ്പോൾ ജീവനക്കാരുടെ അർഹമായ ആനുകൂല്യങ്ങളും കവർന്നെടുക്കുന്ന തിരക്കിലാണ്. സംസ്ഥാനതെ ജനങ്ങളുടെ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകേണ്ട ഭാരിച്ച ചുമതലകൾ നിർവഹിക്കുന്ന റവന്യു വകുപ്പിലെ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ പോലും നിഷേധിക്കുന്ന വഞ്ചനാപരമായ നിലപാടാണ് സർക്കാർ കൈക്കൊള്ളുന്നത്. റവന്യു വകുപ്പിലെ ജീവനക്കാരോടുള്ള സർക്കാർ നിലപാടിനെതിരെ 2020 ഫെബ്രുവരി 17 നു സേതു വഞ്ചനാദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് seu സംസ്ഥാന പ്രസിഡന്റ് എ എം അബുബക്കർ ജനറൽ സെക്രട്ടറി സിബി മുഹമ്മദ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.