കുന്ദമംഗലം:പന്തീർപാടം – പയമ്പ്ര റോഡിന്റെ പന്തീർപാടം മുതൽ പുഴയ്ക്കൽ പാലം വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വാർഡ് മെമ്പർ എം ബാബുമോന്റെ നേതൃത്വത്തിൽ നാട്ടുകാർ പി.ഡബ്ളിയു ഡി എ.ഇവി മുഹ്സിനെ ഉപരോധിച്ചു. പയമ്പ്ര വഴി കോഴിക്കോട് പോവുന്ന നിരവധി ബസ്സുകൾ ഈ റോഡിൽ കൂടിയാണ് പോവുന്നത് രണ്ടു മദ്രസ്സയിലേക്ക് പോവുന്ന കുട്ടികൾ ഇതു വഴിയാണ് സഞ്ചരിക്കുന്നത്. ഒരുപാട് പേർ യാത്ര ചെയ്യുന്ന ഈ റോഡ് തകർന്നിട്ട് വർഷങ്ങളായി.ഉപരോധ ത്തെ തുടർന്ന് എ.എക്സ് സി വിനുകുമാറുമായി നടന്ന ചർച്ചയിൽ രണ്ടാഴ്ചക്കകം റോഡ് റിപ്പയർ ചെയ്യാമെന്നും നാളെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർ വന്നു പരിശോധിച്ചതിനു ശേഷം ഭാവിയിൽ ഡ്രൈനേജ്, കൾ വേർട് അടക്കം ഉൾപ്പെടുത്തി റോഡ് നിർമ്മിക്കാമെന്നും ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ചു. പി. എൻ ശശിധരൻ, കെ.കെ. ഷമീൽ, പി.കാദർ, എ സുനീഷ്, സാബി തെറ്റുമ്മൽ, ഒ. റിയാസ്, പി. ഹർഷാദ് ,എ പി കബീർ ഉപരോധത്തിന് നേത്രത്വം നൽകി