കോഴിക്കോട് : എൻ പി ആർ നടപടികൾ എൻ ആർ സി ക്ക് വഴിയൊരുക്കുമെന്ന് വ്യക്തമായിട്ടും, സെൻസെസ് നടപടികളെല്ലാം എൻ പി ആറുമായി ചേർന്നതാണെന്ന സർക്കുലറുകൾ പുറത്തു വന്നിട്ടും, വ്യാപകമായി നഗരസഭകളിൽ നിന്ന് സ്കൂളുകളിലേക്ക് സെൻസെസ് എനുമേറ്റസ് ഫോറം അയച്ച സാഹചര്യത്തിൽ സെൻസസ് നടപടികൾ അടിയന്തിരമായി നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ജനങ്ങളുടെ ആശങ്ക പരിഗണിക്കാതെ ഉദ്യോഗസ്ഥ തലത്തിൽ എൻ പി ആർ നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രവും സംസ്ഥാനവും നിർദ്ദേശം നൽകിയതായുള്ള സംശയം വ്യാപകമാണ്.
ഇത് തിരുത്തുവാനും മുഖ്യമന്ത്രി പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ
യഥാവിധി നടപ്പിലാക്കുവാനും സർക്കാറിനാവണമെന്നും സോളിഡാരിറ്റി ആവശ്യപെട്ടു.
ജില്ലാ പ്രസിഡണ്ട് ഫാരിസ് ഒ.കെ., ജില്ലാ ജനറൽ സെക്രട്ടറി സിറാജുദ്ധീൻ ഇബ്നു ഹംസ, ജില്ലാ സെക്രട്ടറിമാരായ സാബിർ മുനഫർ തങ്ങൾ, ഷാഹുൽ ഹമീദ് കക്കോടി, റഈസ് വട്ടോളി, ഷമീർബാബു കൊടുവള്ളി, ശുക്കൂർ ശിവപുരം എന്നിവർ സംസാരിച്ചു.