കുന്ദമംഗലം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പും കുന്ദമംഗലം ബ്ലോക്ക് ലെവൽ ഫെഡറേറ്റഡ് ഓർഗനൈസേഷനും ചേർന്ന് കുന്ദമംഗലം ബ്ലോക്ക് ഓഡിറ്റോറിയത്തിൽ ജീവനി – നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കി ജനപ്രതിനിധികൾക്കും മാധ്യമ പ്രവർത്തകർക്കുമായി സംഘടിപ്പിച്ച കൃഷിപാഠശാല തുടങ്ങി ഇതിലൂടെ ഓരോ വീട്ടിലും വിഷ രഹിതമായ പോഷകത്തോട്ടം നിർമ്മിക്കുക എന്നതാണ് നൂറോളം പേർ പങ്കെടുത്തു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സുനിത ഉദ്ഘാടനം ചെയ്തു വൈ. പ്രസിഡണ്ട് ശിവദാസൻ നായർ അധ്യക്ഷത വഹിച്ചു “ജീവനി “പ്രത്യാക പതിപ്പ് പ്രകാശനവും പ്രസിഡണ്ട് നിർവ്വഹിച്ചു വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ റംല, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.പി.അബ്ദുറഹിമാൻ, ഗോപാലകൃഷ്ണൻ ആശംസ പ്രസംഗം നടത്തി മേലാറ്റൂർ കൃഷി ഓഫീസർ തോമസ് ക്ലാസെടുത്തു പ്രൊജക്ട് സഹിതം നടത്തിയ ക്ലാസിൽ അദ്ദേഹം കൃഷിക്കാരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകികൃഷി അസിസ്റ്റന്റ് ഡയറക്ടർ മീന റ്റി.ഡി സ്വഗതവും രാധാകൃഷ്ണൻ മാസ്റ്റർ നന്ദിയുംപറഞ്ഞു ക്യാമ്പിൽ പങ്കെടുത്തവർക്കല്ലാം ഭക്ഷണവും വിത്ത് കിറ്റും നൽകിയാണ് യാത്രയച്ചതും ശ്രദ്ധേയമായി