നേപ്പാളില്‍ ഹോട്ടലില്‍ വിഷവാതകം ശ്വസിച്ച് കുന്ദമംഗലം സ്വദേശികള്‍ ഉള്‍പ്പെടെ 8 പേര്‍ മരിച്ചു. 15 അംഗ സംഘത്തിലെ രണ്ട് കുടുംബങ്ങളിലുള്ളവരാണ് മരിച്ചത്. നേപ്പാളിലെ ദാമനിലെ ഹോട്ടലില്‍ താമസിച്ചിരുന്ന ഇവര്‍ ഹോട്ടലിലെ ഹീറ്ററില്‍ നിന്നും വിഷവാതകം പുറത്ത് വന്നത് ശ്വസിച്ച് മരണപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ മുഖേന ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രവീണ്‍ കുമാര്‍ നായര്‍ (39), ശരണ്യ (34), രഞ്ജിത്ത് കുമാര്‍ ടി ബി (39), ഇന്ദു രഞ്ജിത്ത്, ശ്രീഭദ്ര (9), അഭിനവ് (9), അഭി നായര്‍, വൈഷ്ണവ് എന്നിവരാണ് മരിച്ചത്.
മരിച്ച ഒരു കുടുംബം ചെങ്കോട്ടുകോണം സ്വദേശികളും രണ്ടാം കുടുംബം കോഴിക്കോട് കുന്ദമംഗലം പുനത്തില്‍ താമസിക്കുന്നവരുമാണ്.
തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് 15 അംഗ സംഘം റിസോര്‍ട്ടില്‍ എത്തിയത്. ആകെ നാല് മുറികളായിരുന്നു ഇവര്‍ ബുക്ക് ചെയ്തിരുന്നത്. എട്ടുപേര്‍ ഒരു മുറിയില്‍ താമസിച്ചു. ബാക്കിയുള്ളവര്‍ മറ്റു മുറികളിലുമായിരുന്നു. ഇതിനിടെ രാത്രി ഗ്യാസ് ഹീറ്റര്‍ പ്രവര്‍ത്തിച്ചപ്പോള്‍ വാതകം മുറിയില്‍ വ്യാപിച്ചതാകാം മരണകാരണമെന്നാണ് സംശയം. മുറിയിലെ ജനലുകളും വാതിലുകളുമെല്ലാം അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നുവെന്നാണ് മാനേജറുടെ മൊഴി.
കുന്ദമംഗലം: നേപ്പാളിൽ ഹോട്ടൽ മുറിയിൽ വിഷവാതകം ‘ശ്വസിച്ച് കുന്ദമംഗലം സ്വദേശികളായ ദമ്പതികളും മകനും മരിച്ചു. കുന്ദമംഗലം പുനത്തിൽ മാധവൻ നായരുടെ മകൻ രഞ്ജിത്ത് കുമാർ (37), ഭാര്യ ഇന്ദു ലക്ഷ്മി (32), വൈഷ്ണവ് (2) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് രഞ്ജിത്തും ഭാര്യയും രണ്ടു മക്കളും മറ്റു പതിനൊന്ന് പേരും കാഠ്മണ്ഡുവിൽ നിന്ന് 80 കിലോമീറ്ററോളം അകലെയുള്ള ദമാനിലുള്ള ഹോട്ടലിൽ മുറിയെടുത്തത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയായിട്ടും വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് അബോധാവസ്ഥയിലായവരെ കണ്ടത് ഉടൻ തന്നെ ഹെലികോപ്റ്റർമാർഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും 8 പേരും മരണത്തിന് കീഴടങ്ങിയിരുന്നു. മരിച്ച രഞ്ജിത്ത് തിരുവനന്തപുരം ടെക്നോപാർക്കിലെ ജീവനക്കാരനാണ്. ഭാര്യ ഇന്ദു ലക്ഷ്മി കാരന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ എലത്തൂർ ബ്രാഞ്ചിലെ ജീവനക്കാരിയാണ്. ഇവരുടെ മറ്റൊരു മകൻ മാധവ് തൊട്ടടുത്ത മുറിയിലായിരുന്നത് കൊണ്ട് രക്ഷപ്പെട്ടു. മുറിയിലെ കനത്ത തണുപ്പകറ്റാൻ ഉപയോഗിച്ച ഹീറ്റർ ലീക്കായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരണത്തിന്റെ കാരണത്തെ കുറിച്ച് ബോധ്യപ്പെടാൻ എംബസി ഡോക്ടറുടെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടത്തുക. ബുധനാഴ്ച വൈകുന്നേരത്തോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.