കുന്ദമംഗലം: പടനിലം കളരിക്കണ്ടി പ്രദേശത്തെ പ്രമുഖ കുടുംബമായ കാക്കാട്ട് തറവാട് നാലാം കുടുംബ സംഗമം നടത്തി.സംഗമത്തിൽ വെച്ച് മുതിർന്ന കുടുംബാംഗങ്ങളെ ആദരിച്ചു. കുടുംബത്തിൽ നിന്ന് സർക്കാർ ജോലി നേടിയവരെയും, വിവിധ മത്സരപ്പരീക്ഷകളിൽ മികച്ച സ്ഥാനം നേടിയവരെയും, ബിരുദ, ബിരുദാനന്തര കോഴ്സുകളിലും, SSLC, +2 പരീക്ഷകളിലും മികച്ച വിജയം നേടിയവരെയും Lടട വിജയികളെയും . ഹാഫി ലുൽ ഖുർആൻ പദവി നേടിയവരെയും, മതവിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടിയവരെയും അനുമോദിച്ചു.കൂടാതെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച അംഗങ്ങളെയും ആദരിക്കുകയും ചെയ്തു . സംഗമം അഹമ്മദ് കുട്ടി സഖാഫി മുട്ടാഞ്ചേരി ഉദ്ഘാടനം ചെയ്തു. അഹമ്മദ് ഹാജി അത്തിക്കമണ്ണിൽ, ആലിക്കുട്ടി ഹാജി ആലുതോട്ടത്തിൽ, മുഹമ്മദ് കോയ ഓണപ്പിലാക്കിൽ, മുസ്തഫ മാസ്റ്റർ, കാക്കാട്ട് അഹമ്മദ് കുട്ടി ഹാജി, മജീദ് അണ്ടോണ, കാക്കാട്ട് മുസ്തഫ, മുഹമ്മദ് മുന്നൂറത്ത് മീത്തൽ, എന്നിവർ സംസാരിച്ചു. അഹമ്മദ് കുട്ടി ഹാജി അമ്പാട്ടക്കൽ അധ്യക്ഷനായ ചടങ്ങിൽ കക്കാട്ട് അബ്ദുൽഖാദർ സ്വാഗതവും എ.ടി.മുമ്പ്തഫ ഹാജി നന്ദിയും പറഞ്ഞു.സംഗമത്തോടനുബന്ധിച്ച് ഖുർആൻ ,പൊതു വിജ്ഞാന ക്വിസ് മത്സരങ്ങൾ, കലാ കായിക പരിപാടികൾ എന്നിവ ഉണ്ടായിരുന്നു. കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡൻറ് സി.കെ ആലിക്കുട്ടിയും അഷ്റഫ് കൊടുവള്ളിയും കലാ പരിപാടികൾക്ക് നേതൃത്വം നൽകി