കുന്ദമംഗലം:മേഖല മഹല്ല് കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ ആനപ്പാറ ഖസർ ഓഡിറ്റോറിയത്തിൽ ബഹുജന കൺവെൻഷൻ നടത്തി, മേഖല പരിധിയിലെ മുഴുവൻ മഹല്ല് ഇമാമുമാർ, മദ്റസ അധ്യാപകർ, മഹല്ല് ഭാരവാഹികൾ, പൊതു ജനങ്ങൾ എന്നിവർ കൺവെൻഷനിൽ പങ്കെടുത്തു .എം കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു സൈനുദ്ധീൻ നിസാമി അധ്യക്ഷത വഹിച്ചു. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ശ്യാം സുന്ദർ ഹരിപ്പാട് വിഷയാവതരണം നടത്തി . മുൻ എം.എൽ എ യു.സി രാമൻ മുഖ്യപ്രഭാഷണം നടത്തി വിവിധ കക്ഷി നേതാക്കൻമാരായ പി.പി ഷിനിൽ, വിനോദ് പടനിലം, ഒ.ഉസൈൻ ജനാർദ്ധനൻ കളരിക്കണ്ടി, അഡ്വ ചാത്തുക്കുട്ടി ഗ്രാമപഞ്ചായത്ത് അംഗം എം.വി ബൈജു, കായക്കൽ അഷ്റഫ്., എ അലവി, ഐ മുഹമ്മദ് കോയ, പി, ഷൗക്കത്തലി,.മുഹമ്മദ് മാസ്റ്റർ.സി അബ്ദുൽ ഗഫൂർ, അക്ബർ ബാദ്ഷ സഖാഫി ,, ടി, മുഹമ്മദ് മുസ്തഫ എന്നിവർ പ്രസംഗിച്ചു, എം.കെ സഫീർ സ്വാഗതവും. ബീരാൻ ഹാജി കാരന്തൂർ നന്ദിയും പറഞ്ഞു, ജനുവരി 28ന് കുന്ദമംഗലത്ത് എല്ലാ വിഭാഗം ആളുകളെയും പങ്കെടുപ്പിച്ച് സൗഹാർദ്ധ റാലിയും, പൊതുസമ്മേളന വും നടത്താനും കൺവെൻഷൻ തീരുമാനിച്ചു