കുന്ദമംഗലം: ഇന്റർനാഷണൽ ഹ്യുമൻ റൈറ്റ്സ് കമ്മീഷൻ പ്രവർത്തകനും കുന്ദമംഗലം പതിമംഗലം സ്വദേശിയുമായ നൗഷാദ് തെക്കയിലിനെ കുന്ദമംഗലം പോലീസ് മർദ്ദിക്കുകയും കള്ള കേസിൽ പെടുത്തിയതായും അദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സദാചാര പോലീസ് ചമഞ്ഞ് ചിലർ പ്രദേശത്തെ യുവാവിനെ പിടികൂടുകയും മർദ്ദിക്കുകയും തല മുണ്ഡനം ചെയ്തതിനെതിരെ നൗഷാദ് രംഗത്ത് വരികയും പോലീസിനെതിരെ തിരിഞ്ഞതുമാണ് പോലീസിനെ ചൊടിപ്പിച്ചിരുന്നു ഭരണ സ്വധീനം മൂലം കുന്ദമംഗലം പോലീസ് കേസെടുക്കാൻ വിസമ്മതിച്ചത് ചോദ്യം ചെയ്തപ്പോഴാണത്രെ പോലീസ് സബ് ഇൻസ്പെക്ടറുടെ സാന്നിദ്ധ്യത്തിൽ സ്റേറഷനിലെ പോലീസുകാർ മർദ്ദിക്കാൻ ശ്രമിക്കുകയും തെറി അഭിശേകം നടത്തിയതെന്നും നൗഷാദ് പറഞ്ഞു എന്നാൽ പിറ്റെ ദിവസം സ്റ്റേഷൻ അക്രമിച്ചു എന്ന കള്ള കേസ് ഉണ്ടാക്കി ജാമ്യമില്ലാ വകുപ്പ് ഇട്ട് പോലീസ് മുമ്പോട്ട് പോകുകയായിരുന്നു ഇതിൽ നൗഷാദിന് കേരള ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്സ്റ്റേഷനിലെ സി.സി.ടി.വി പരിശോധിക്കണമെന്നും നനഷാദ് പറഞ്ഞു വാർത്താ സമ്മേളനത്തിൽ സദാചാ ര പോലീസ് അക്രമത്തിൽ പരിക്കേറ്റഉബൈദും പങ്കെടുത്തു നേരത്തെ കുന്ദമംഗലം പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ സ്റേറഷൻ മാർച്ച് നടത്തിയിരുന്നു