മടവൂർ : പൈമ്പാലുശ്ശേരിയിൽ രണ്ടാനച്ഛൻ മകളേയും ഭാര്യയേയും വെട്ടി പരിക്കേൽപ്പിച്ച് ആത്മഹത്യ ചെയ്തു, മകൾ മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ പൈമ്പാലുശ്ശേരി നെടുമങ്ങാട് ദേവദാസ് (50) മകൾ സൂര്യ (30) എന്നിവരാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സതീദവി (48) യെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ യുടെ ആദ്യ ഭർത്താവിലുള്ള മകളുടെ വിവാഹവുമായി ബന്ധപ്പെട്ട വിഷയമാണ് കൊലപാതകത്തിൽ കലാശിച്ചത്. മരിച്ച ദേവദാസ് കെ.എസ്.ആർ. ടി.സി ഡ്രൈവർ ആയിരുന്നു. ഭാര്യ സതീദേവി താമരശ്ശേരി പോസ്റ്റ് ഓഫീസിൽ ജോലി ചെയ്യുന്നു. മകൻ അമൽദേവ് കോഴിക്കോട് ലോ കോളേജ് വിദ്യാർത്ഥി യാണ്. സതീദേവിയുടെ ആദ്യ ഭർത്താവ് ആയിരുന്ന സുരേന്ദ്രൻ എന്നവരുടെ മകൾ ആണ് മരിച്ച സൂര്യ. സുരേന്ദ്രന്റെ മരണശേഷം അനുജൻ വിവാഹം ചെയ്തിരുന്നെങ്കിലും അവരിൽ നിന്നും ഒഴിവായി പിന്നീട് ദേവദാസ് വിവാഹം ചെയ്യുകയുമുണ്ടായത്. വീട്ടിന്റെ മുറ്റത്ത് വെച്ചാണ് മകൾ ക്ക് വെട്ടേറ്റത്. തടയാൻ ചെന്ന ഭാര്യ ക്കും വെട്ടേൽക്കുകയായിരുന്നു. പിന്നീട് റോഡിലേക്കുള്ള ഗേറ്റ് അടച്ചിരുന്നു. പിന്നിൽ നിന്നും സതി ദേവി യുടെ നിലവിളി കേട്ട് അയൽവാസി കൾ ഓടിയെത്തുമ്പോയേക്കും ദേവദാസ് തന്നെ നടത്തുന്ന സിമന്റ് ബ്ലോക്ക് വർക്കിന്റെ ഷെഡിൽ തൂങ്ങുകയുമാണുണ്ടായത്.