കുന്ദമംഗലം:വുഡ് ഇൻഡസ്ട്രീസ് ആന്റ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള (WIWA) സംഘടിപ്പിച്ച കുടുംബ സംഗമം അഡ്വ.പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഹയർസെക്കണ്ടറിസ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡണ്ട് ധർമ്മൻ അടുക്കത്ത് അദ്ധ്യക്ഷത വഹിച്ചു. കുറഞ്ഞ ചിലവിൽ മരത്തടികളുടെ ലഭ്യത ഉറപ്പ് വരുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും പൊലൂഷൻ, എൻ.ഒ.സി എന്നിവ ലഭ്യമാക്കാനുള്ള നടപടികൾ ലളിതവൽക്കരിക്കണമെന്നും അധികൃതരോടാവശ്യപ്പെട്ടുള്ള പ്രമേയങ്ങൾ ചടങ്ങിൽ അവതരിപ്പിച്ചു. സെക്രട്ടറി സുധീഷ് എം.കെ സംഘടനാ റിപ്പോർട്ടും ട്രഷറർ മണികുരിക്കത്തൂർ വരവ്ചെലവ് കണക്കും അവതരിപ്പിച്ചു. രവീന്ദ്രൻകുന്ദമംഗലം മുഖ്യപ്രഭാഷണം നടത്തി. സുഭാഷ് വെളൂർ, അജയൻകാരന്തൂർ എന്നിവർ പ്രസംഗിച്ചു.തുടർന്ന് കലാപരിപാടികളുംനടന്നു.