തിരുവനന്തപുരം:സാങ്കേതികസര്‍വകലാശാല വിവാദ അദാലത്തില്‍ മന്ത്രി ജലീല്‍ പങ്കെടുത്തതിനെതിരെ രാജ്ഭവന്. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഗവർണറുടെ സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ പറയുന്നു. വിസി ചട്ടവിരുദ്ധമായി പ്രവർത്തിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്കിയ കുറിപ്പിലാണ് , ഗവര്‍ണരുടെ സെക്രട്ടറി മന്ത്രി കെടി ജലീലിനെയും വൈസ് ചാന്‍സലറെയും കുറ്റപ്പെടുത്തിയിരിക്കുന്നത്. വിവരാവകശ നിയമമനുസരിച്ചാണ് രാജ്ഭവന് രേഖ പുറത്തു വന്നത്.