കുന്ദമംഗലം: കുന്ദമംഗലത്ത് നടന്ന് വന്ന കർഷക സംഘം കോഴിക്കോട് ജില്ലാ സമ്മേളനം സമാപിച്ചു . പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച പ്രവർത്തന റിപ്പോർട്ടിനെ അധികരിച്ച്നടന്ന ചർച്ചകൾക്ക് സെക്രട്ടറി പി വിശ്വനും വരവ് ചെലവ് കണക്കുകളെ സംബന്ധിച്ച് ട്രഷറർ എം മെഹബൂബും മറുപടി പറഞ്ഞു. പ്രസിഡണ്ട് കെ പി കുഞ്ഞഹമ്മദ്കുട്ടി അധ്യക്ഷനായി. കെ എൻ ബാലഗോപാൽ , ജോർജ് മാത്യു, കാനത്തിൽ ജമീല, പി കെ മുകുന്ദൻ , കെ കെ ദിനേശൻ, വി വ സീഫ് എന്നിവർ സംസാരിച്ചു . കുന്നമംഗലം സിന്ധു തിയ്യറ്ററിനടുത്ത് നിന്ന് ആരംഭിച്ച പൊതു പ്രകടനത്തിന് മുന്നിലായി സമ്മേളന പ്രതിനിധികൾ അണിനിരന്നു. കൃഷിക്കാർ അണിനിരന്ന ശക്തിപ്രകടനം പൊതു സമ്മേളന നഗരിയായ എം കേളപ്പൻ നഗറിൽ സമാപിച്ചു . വനിതാ ശിങ്കാരിമേളത്തിന്റെയും മയിലാട്ടത്തിന്റെയും അകമ്പടിയോടെയായിരുന്നു പ്രകടനം. കർഷകത്തൊഴിലാളി യൂണിയൻ, സിഐടിയു ,ഡി വൈ എഫ് ഐ പ്രവർത്തകർ പ്രകടനത്തിന് അഭിവാദ്യം അർപ്പിച്ചു.തുടർന്ന് എം കേളപ്പൻ നഗറിൽ നടന്ന പൊതുസമ്മേളനം വൈദ്യുതി മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു. കെ പി കുഞ്ഞഹമ്മദ് കുട്ടി അധ്യക്ഷനായി. കെ എൻ ബാലഗോപാൽ , ജോർജ് മാത്യു, പി വിശ്വൻ, എം മെഹബൂബ് , കെ കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു .കർഷക സംഘം ജില്ലാ സമ്മേളനം: കെ പി കുഞ്ഞഹമ്മദ് കുട്ടി പ്രസിഡണ്ട് , പി വിശ്വൻ സെക്രട്ടറി , എം മെഹബൂബ് ട്രഷറർ
കെ.പി.കുഞ്ഞഹമ്മദ് പ്രസിഡണ്ട് പി.വിശ്വൻ സിക്രട്ടറി എം.മെഹബൂബ് ട്രഷറർ
കേരള കർഷകസംഘം കോഴിക്കോട് ജില്ലാ സമ്മേളനം കെ പി കുഞ്ഞഹമ്മദ് കുട്ടിയെ പ്രസിഡണ്ടായും പി വിശ്വനെ സെക്രട്ടറിയായും എം മെഹബൂബിനെ ട്രഷററായും വീണ്ടും തെരഞ്ഞെടുത്തു . ബാബു പറശേരി, ടി കെ സോമനാഥൻ, കെ പി ചന്ദി ( വൈസ് പ്രസിഡണ്ടുമാർ), സി ഭാസ്കരൻ , എം ചായിച്ചുട്ടി , സി എം ശ്രീധരൻ ( ജോ: സെക്രട്ടറിമാർ) , പി ബാലൻ അടിയോടി, വി ബാലകൃഷ്ണൻ നായർ, കെ ഷിജു , ടി പി ദാമോദരൻ , സത്യൻ, ടി കെ മോഹൻ ദാസ് ( എക്സിക്യൂട്ടീവ് ) . സമ്മേളനം 47 അംഗ ജില്ലാ കമ്മിറ്റിയേയും 32 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു