കുന്ദമംഗലം: ബ്ലോക്ക് പഞ്ചായത്തവൈ: പ്രസിഡണ്ട്ശിവദാസൻ നായർക്കെതിരെയുള്ള യുഡിഫിന്റെ അവിശ്വാസത്തിൽ നിന്നും എൽ.ഡി.എഫ് അംഗങ്ങൾ വിട്ടു നിന്നു ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് വിജി മുപ്രമലിനെജാതി വിളിച് ആക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത ശിവദാസൻ നായർക്കൊപ്പം ഒരുമിച്ച് പോവാൻ കഴിയില്ലെന്ന് പറഞ്ഞത്കൊണ്ടാണ് യുഡിഎഫ് അവിശ്വാസം കൊണ്ട് വന്നത് എന്നാൽ ഇങ്ങനെയുള്ള ഒരു വ്യക്തിക്ക് സിപിഎം തന്നെ സംരക്ഷണം നൽകുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത് ഈ അടുത്ത് പാർട്ടിയിലെ മുതിർന്ന അംഗത്തെയും യുവനേതാവിനെയും സ്ത്രീവിഷയത്തിൽ പാർട്ടിക്ക് കളങ്കമുണ്ടാക്കി എന്ന കാരണത്താൽ പാർട്ടിയിൽ തരംതാഴ്ത്തിയപ്പോൾ കേവലം ബ്ലോക്ക് പഞ്ചായത്തിന്റെ അധികാരം പിടിച്ചെടുക്കാൻ ബ്ലോക്ക് പ്രസിഡന്റിനെ അപമാനിച്ച ഇയാളെ സംരക്ഷിക്കുന്ന നിലപാടിൽ എൽ.ഡി.എഫ് മെമ്പർമാർക്കിടയിൽ തന്നെ അഭിപ്രായ വ്യതാസമുണ്ട് ഈ പ്രമേയത്തെ അനുകൂലിച്ച സംസാരിക്കാൻ കഴിയാത്തതുകൊണ്ടാണ് അവർ ഇന്നത്തെ യോഗം ബഹിഷ്കരിച്ചത് എന്ന് സംസാരമുണ്ട് സിപിമ്മിന്റെ ഈ നിലപാട് വ്യാപകമായ പ്രധിഷേധത്തിനിടയാക്കുന്നുണ്ട് സ്ത്രീപീഡന കേസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പൊ കുന്നമംഗലത്തെ എൽ.ഡി.എഫ്മുന്നണി സ്വീകരിക്കുന്നത് അതിന് ആക്കം കൂട്ടുന്ന പ്രവർത്തിയാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലും നടന്നുകൊണ്ടിരിക്കുന്നത് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് എക്സ് -എഞ്ചിനീർ സന്ദീപാണ് യോഗം നിയന്ത്രിച്ചത് യുഡിഫ് മെമ്പർമാർ പങ്കെടുത്ത യോഗത്തിൽ കോറം തികഞ്ഞില്ലെന്ന് പറഞ്ഞു യോഗം പിരിച്ചു വിടുകയും ചെയ്തു ഇതിനിടെ ബ്ലോക്ക് പ്രസിഡണ്ട് വിജി മുപ്രമ്മൽ നൽകിയ പരാതിയിൽ നടപടി സ്വീകരിക്കുന്നതിന് പകരം ആരോപണ വിധേയനായ ശിവദാസൻ നായരുടെ മകൾ നൽകിയ പരാതിയിമേൽ വിജി മു പ്രമ്മൽ, മുസ്ലീം ലീഗ് മെമ്പർ യു.സി.ബുഷറ എന്നിവരെ പോലീസ് വിളിച്ചുരുത്തി മൊഴി എടുത്തതും വിമർശിക്കപ്പെടേണ്ടതാണ്