കുന്ദമംഗലം: ഇന്നലെ വിളിച്ചു ചേർത്ത ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗം യു.ഡി.എഫ് അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് സഭ തുടരാനാകാതേ പിരിഞ്ഞു രാവിലെ10 ന് ബോർഡ് മീറ്റിങ് ആരംഭിച്ച യോഗത്തിൽ ജോയിന്റ് ബി.ഡി.ഒ ഹംസ സ്വാഗതം പറഞ്ഞ ഉടനേസീനിയർ മെമ്പറായ അപ്പുക്കുഞ്ഞൻ പ്രസിഡന്റിനെ ജാതി പറഞ്ഞു അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും അതിന്റെ പേരിൽ നിലവിൽ കേസ് നിലനിൽക്കുകയും ചെയ്യുന്ന ശിവദാസൻ നായരോടൊപ്പം മീറ്റിങ്ങിൽ തുടരാൻ താല്പര്യമില്ല എന്ന് പറഞ്ഞു അതോടൊപ്പം മറ്റു മെമ്പർമാരായ രവികുമാർ പനോളി, കെ.പി. അബ്ദുറഹ്മാൻ, ത്രിപുരി പൂളോറ, റംല ടി.കെ, യു.സി ബുഷ്‌റ, ഷുഹൈബ്, നസീബ റായ് എന്നിവർ മീറ്റിങ് ഹാളിന്റെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു മുദ്രാവാക്യം വിളിച്ചു പ്രശ്നം രൂക്ഷമായപ്പോൾ ഈ ബഹളത്തിനിടക്ക് മീറ്റിങ് തുടരാൻ കഴിയാത്ത സാഹചര്യത്തിൽ മീറ്റിങ് പിരിച്ചുവിട്ടതായി പ്രസിഡന്റ് അറിയിക്കുകയായിരുന്നു എൽ.ഡി.എഫ് മെമ്പർമാർ ആദ്യം മീറ്റിങ് അവസാനിപിച്ച വിവരം അറിഞ്ഞില്ല എന്ന് പറഞ്ഞെങ്കിലും പിന്നീട് ഇടതoഗം രാജീവ് പെരുമാൺപുറ ശിവദാസൻ നായരുടെ കൈ പിടിച് മീറ്റിങ് ഹാളിൽ നിന്നും പുറത്തിറങ്ങി ശിവദാസൻ നായർ ഓഫീസ് കോംബൗണ്ടിന്റെ പുറത്തിറങ്ങുന്നത് വരെ പ്രധിഷേധം തുടർന്നു ശിവദാസൻ നായർക്കെതിരെ പ്രസിഡന്റ് വിജി മുപ്രമ്മൽ കുന്ദമംഗലം പോലീസിൽ നൽകിയ പരാതി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറുകയും കമ്മീഷണർ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അസി: കമ്മീഷണർ പി.കെ.രാജുവിനെ ചുമതലപെടുത്തുകയും ചെയ്തിരുന്നു.എന്നാൽ മുകളിൽ നിന്നുമുള്ള ശക്തമായ സമ്മർദ്ധത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് ആരോപണ വിധേയനായ ശിവദാസൻ നായർക്ക് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യമെടുക്കുന്നതിനാവശ്യമായ സൗകര്യം ഒരുക്കുകയായിരുന്നു. ജാമ്യം ലഭിച്ചില്ലെങ്കിലും ഇയാളുടെ അപേക്ഷ പരിഗണിക്കുന്ന ഡിസംബർ 5 വരെ അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് പുറപെടുവിച്ചതായി അറിയുന്നു.ശിവദാസൻ നായർക്കെതിരെ യു.ഡി.എഫ് അംഗം നൽകിയ അവിശ്വാസം നാളെ ചർച്ചക്കിടക്കും എന്നാൽ സ്ത്രീത്വത്തിന്റെ സംരക്ഷകരാണന്ന് അവകാശപെടുന്ന എൽ.ഡി എഫ് നേതൃത്വം സ്ത്രീത്വത്തെ അപമാനിച്ച ശിവദാസൻ നായരെ പിന്തുണക്കും എന്ന വാർത്ത അണികൾക്കിടയിൽ കടുത്ത പ്രതിഷേധം ഉണ്ട് 19 സീറ്റുള്ള ബ്ലോക്ക് പഞ്ചായത്തിൽ ശിവദാസൻ നായർ അടക്കം പത്ത് പേർ യു.ഡി.എഫ് ഭാഗത്തും 9 പേർ എൽ .ഡി .എഫിനും ലഭിച്ചതിനാലാണ് യു.ഡി.എഫ് ഭരണം നിന്നത് ആറ് മാസം കഴിഞ്ഞ് മാത്രമേ പ്രസിഡന്റിനെതിരെഅവിശ്വാസം കൊണ്ടുവരാൻ സാധിക്കൂ എന്നറിയാതേ അഞ്ചാം മാസത്തിൽ തന്നെ അവിശ്വാസത്തിന് നോട്ടീസ് നൽകി തള്ളിയപ്പോൾ ഇക്കയിഞ്ഞ 21 ന് ആറ് മാസം പൂർത്തിയാകുന്ന വിജി മുപ്രലിന് എതിരെ വീണ്ടും എൽ.ഡി.എഫ് അവിശ്വാസത്തിന് കത്ത് നൽകിയിട്ടുണ്ട് ഇന്നലെ നടന്ന ഭരണ സമിതി യോഗത്തിൽ പങ്കെടുക്കുന്നതിനായി പ്രതിഷേധം ഭയന്ന് അധിരാവിലെ തന്നെ ശിവദാസൻ നായർ ബ്ലോക്കിനകത്ത് കയറി പറ്റിയിരുന്നു