കുന്നമംഗലം: മർകസ് HSS ൽ 2008 – 13 വര്‍ഷങ്ങളില്‍ വിവിധ ബാച്ച് കളിലായി പഠിക്കുകയും ദേശീയ ഹരിത സേന NGC (പ്രകൃതി-പരിസ്ഥിതി പഠന) ക്ലബ്ബ് അംഗം ആവുകയും ചെയ്ത പൂർവവിദ്യാർഥികൾ ഒത്തുചേര്‍ന്നു.
പത്ത് വര്‍ഷത്തിന് ശേഷം ഒരുമിച്ചു കൂടിയപ്പോൾ പഴയ കലാലയ അനുഭവങ്ങളും പ്രകൃതി പഠന ക്യാമ്പ് അനുഭവങ്ങളും, അത് ജീവിതത്തിൽ സൃഷ്ടിച്ച സ്വാധീനവുമൊക്കെ വൈകാരികമായി പങ്കുവെച്ചാണ് സംഗമം അവസാനിച്ചത്.
അകാലത്തിൽ മരണപ്പെട്ട പ്രിയപ്പെട്ട ബോട്ടണി അധ്യാപകൻ ജലീൽ മാഷിന്റെ സ്മരണയ്ക്കായി NGC പൂർവവിദ്യാർഥികൾ അൻപത് വൃക്ഷത്തൈകൾ നട്ട് വളർത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ടി.പി അബ്ദുസ്സമദ്, പി.ടി.എ പ്രസിഡണ്ട് എന്‍.പി സുരേഷ്, പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ കെ.എം ഫിറോസ് ബാബു എന്നിവർ ചേര്‍ന്നു നടത്തി.
പി.ടി.എ പ്രസിഡണ്ട് എന്‍.പി സുരേഷ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ടി.പി അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. പഴയകാല അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. പരിസ്ഥിതി ക്വിസ് മത്സരം, പഴയ നേച്ചര്‍ ക്യാമ്പ് ഫോട്ടോ പ്രദര്‍ശനം പരിപാടിയുടെ ആവേശം ഉയർത്തി.
കെ.എം ഫിറോസ് ബാബു, മുഹമ്മദ് ഷെരീഫ് കെ, സുബൈർ എം.പി, കെ.വി ജ്യോതിഷ് എന്നിവർ പ്രസംഗിച്ചു.
പ്രോഗ്രാം കൺവീനർ ഭക്തിയാർ കെ.സി സ്വാഗതവും മർകസ് സെന്റ്രൽ അലുംനി സെക്രട്ടറി നസ്‌ലി സുഹൈൽ ഇ.കെ നന്ദിയും പറഞ്ഞു.