കുന്ദമംഗലം: പട്ടികജാതി വനിത സംവരണ ബ്ലോക്ക് പഞ്ചായത്തിലെ പ്രസിഡണ്ട് വിജി മുപ്രമ്മലിനെ ജാതിപ്പേര് വിളിച്ച് അവഹേളിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത പി.ശിവദാസൻ നായരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ദലിത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മറ്റി പ്രതിഷേധ യോഗം നടത്തി. മണ്ഡലം പ്രസിഡണ്ട് ചന്ദ്രൻ കല്ലറ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം വി.ടി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്. സംസ്ഥാന സെക്രട്ടറി കെ.മാധവൻ, ജില്ലാ പ്രസിഡണ്ട് സി.വി. അരവിന്ദാക്ഷൻ, പി.പി.സാമിക്കുട്ടി, പി.ഗിരീശൻ, സുരേഷ് പാറോപ്പടി, കുമാരൻ പടനിലം, ലാലു മോൻ ചേരിഞ്ചാൽ, ചന്ദ്രൻ മേപ്പറ്റ, കെ. അരുൺലാൽ, എ.സുബീഷ് പ്രസംഗിച്ചു.