City news made simple
കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നാളെരാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഹാളിൽ നടക്കും കോൺഗ്രസിലെ ധാരണ പ്രകാരം പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ രാജിവെച്ച ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഒമ്പതാം വാർഡിൽ നിന്നും യു.ഡി.എഫ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ലീന വാസുദേവ് ആണ് പുതിയ പ്രസിഡണ്ട് സ്ഥാനാർത്ഥി ഈ ഭരണ സമിതിയിലെ ആദ്യ റൗണ്ടിൽ വികസന കാര്യ ചെയർപേഴ്സൺ കൂടിയായിരുന്നു ലീന വാസുദേവ്