കുന്ദമംഗലം: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മലിനെ വൈ: പ്രസിഡണ്ട്ശിവദാസൻ നായരിൽ നിന്നും ഉണ്ടായ മോശമായ പെരുമാറ്റത്തിൽ ഇന്ന് ഇതു സംബന്ധിച്ച പരാതി പോലീസിന് കൈമാറുമെന്നും പ്രസിഡണ്ട് വിജി മുപ്രമ്മൽ അറിയീച്ചു എൽ.ഡി.എഫിനൊപ്പം ചേർന്ന് തനിക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകിയത് അദ്ദേഹത്തിന് വഴങ്ങാത്തത് കൊണ്ടാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മൽ ആരോപിച്ചു. പ്രസിഡണ്ടായി അധികാരമേറ്റെടുത്തത് മുതൽ തന്നെ ശിവദാസൻ നായർ നിരന്തരം ശല്യം ചെയ്തിരുന്നതായും ലൈംഗിക ചുവയോടെ സംസാരിക്കുകയും വീട്ടിലേക്ക് വന്നില്ലെങ്കിൽ പ്രസിഡണ്ടായി തുടരാൻ സാധിക്കില്ലെന്നും പറഞ്ഞിരുന്നതായി വിജി പറഞ്ഞു ഇക്കാര്യം ചൂണ്ടി കാണിച്ച് ഒക്ടോബർ 25 ജില്ല കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ടിന് കത്ത് നൽകിയിരുന്നു. ഇതാണ് ശിവദാസൻ നായർ എൽ.ഡി.എഫിനോടൊപ്പം ചേർന്ന് അവിശ്വാസം നൽകാൻ ഇടയാക്കിയതെന്നും വിജി പറഞ്ഞു. ഇത്തരം നീചന്മാരോടപ്പം ചേർന്ന് പ്രസിഡണ്ട് സ്ഥാനത്ത് ഇരിക്കാൻ താൽപര്യമില്ലെന്നും പ്രസിഡണ്ട് സ്ഥാനത്തേക്കാൾ ഞാനൊരു വീട്ടമ്മയാണെന്നും കുടുംബത്തെ മറന്ന് ജീവിക്കാൻ തനിക്ക് സാധിക്കില്ലെന്നും വിജി പറഞ്ഞു. എന്നാൽ പ്രസിഡണ്ട് പറയുന്ന കാര്യങ്ങൾ വൈ. പ്രസിഡണ്ട് നിഷേധിക്കുന്നുണ്ടെങ്കിലും ആലത്തൂർ എം.പി രമ്യാ ഹരിദാസ് ബ്ലോക്ക് പ്രസിഡണ്ടായിരിക്കുന്ന കാലത്ത് സോഷ്യലിസ്റ്റ് ജനതദൾ വീരേന്ദ്രകുമാർ വിഭാഗം എൽ.ഡി എഫിലേക്ക് തിരിച്ച് പോയപ്പോൾ ശിവദാസൻ നായർ യു.ഡി.എഫ് നേതാക്കളുമായി വിലപേശി ധാരണയിലാകുകയായിരുന്നു ഇയാൾ തിരഞ്ഞെടുക്കപെട്ടതാകട്ടെ യു.ഡി.എഫ് പിന്തുണയോടെ ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ കെട്ടാങ്ങലിൽ നിന്നും