കുന്ദമംഗലം: ദേശീയപാത കാരന്തൂരിൽ നൂരിയ മദ്രസക്ക് മുമ്പിലുള്ള കഴിവെട്ടിച്ചകാറിന് എതിരെ വന്ന കാറിടിച്ച് മൂന്ന് പേർക്ക് പരിക്ക് പറ്റി ഇതിനെ തുടർന്ന് സ്ഥലത്ത് എത്തിയ യൂത്ത് ലീഗ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു
നിരവധി വാഹനയാത്രക്കാർക്ക് ഈ കുഴിയിൽ വീണ് ദിവസേന പരിക്ക് പറ്റുന്നത് നിത്യസംഭവമാണ് മാസങ്ങൾക്ക് മുമ്പ് യൂത്ത് ലീഗ് പഞ്ചായത്ത് സിക്രട്ടറി കെ.കെ.ഷമീലിന് കുഴിയിൽ വീണ് പരിക്കേൽക്കുകയും ഇതിനെ തുടർന്ന് കോഴിക്കോട്ടുള്ള ദേശീയ പാത എ.ഇ യെ ഉപരോധിക്കുകയും ചെയ്തിരുന്നു അതിനെ തുടർന്ന് പത്ത് ദിവസത്തിനകം റിപ്പയർ ചെയ്യാമെന്ന് ഉറപ്പ് നൽകിയതുമായിരുന്നു എന്നാൽ അധികൃതർ വാക്ക് പാലിച്ചില്ല.ഇന്ന് രാത്രി 9.20ന് ആണ് ഇരു കാറുകളും തമ്മിൽ കൂട്ടിയിടിച്ചത് പിന്നീട് റോഡ് ഉപരോധിച്ച യൂത്ത് ലീഗ് പ്രവർത്തകരുമായി സ്ഥലത്ത് എത്തിയ പോലീസ് വിഷയത്തിന്റെ ഗൗരവം PWD അധികൃതരെ അറിയിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഉപരോധം പിൻവലിച്ചു യൂത്ത് ലീഗ് നേതാക്കളായ എം.ബാബുമോൻ, സിദ്ധീഖ് തെക്കയിൽ, കെ.കെ.ഷമീൽ, അൻഫാസ്കാരന്തൂർ , ഇ.പി. മൻസൂർ നേതൃത്വം നൽകി