കുന്ദമംഗലം: പ്രദേശത്തെ പോലീസ് പരിധിയിലെ റസിഡൻസ് കോ-ഓഡിനേഷനുമായി സഹകരിച്ച് സുരക്ഷാ നടപടികൾ ശക്തമാക്കും ഓരോ പ്രദേശത്തെയും മയക്കുമരുന്ന് ലോബിയുടെയും, മോഷണം, വ്യാജവാറ്റ്, മറ്റ് നിയമ ലംഘനകൾ ഇതുമൂലം പരമാ വാധി കുറയ്ക്കാൻ സാധിക്കും ഓരോ റെസിഡൻസിന്റെയും കീഴിൽ പ്രധാന സ്ഥലത്ത് സി.സി.ടി.വി സ്ഥാപിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ പോലീസും റസിഡൻസ് ഭാരവാഹികളും ധാരണയായിഇതുമൂലം വിവിധ സമയങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ സാധിക്കും എല്ലാ മാസവും രണ്ടാം ശനിയാഴ്ച സ്റ്റേഷനിൽ വെച്ച് പോലീസ് അധികാരികളും റസിഡൻസ് ഭാരവാഹികളും യോഗം ചേർന്ന് പ്രധാന പ്രശ്നങ്ങൾ ചർച്ച ചെയ്തു തുടർ നടപടി സ്വീകരിക്കും പോലീസ് സ്‌റ്റേഷനിൽ ചേർന്ന യോഗത്തിൽ സബ് ഇൻസ്പെക്ടർ ശ്രീജിത്ത് ടി.എസ്, അഡീഷനൽ എസ്.ഐ ജോർജ് പി.ജോർജ്, കോ-ഓഡിനേഷൻ ഭാരവാഹികളായ പി.രാജൻ, പി.എം മഹേന്ദ്രൻ ,ഫൈസൽ, പി.കെ ബാബു,പി.കൃഷ്ണൻ, ഹബീ ബ്കാരന്തൂർ , അൻവർ സാദത്ത്, അബ്ദു റഹിമാൻ, പുത്തലത്ത് ദാസൻ തുടങ്ങിയവർ സംബന്ധിച്ചു ഫോട്ടോ: കുന്ദമംഗലം പോലീസ് സ്‌റ്റേഷനിൽ വിളിച്ചു ചേർത്ത സുരക്ഷ അവലോകന യോഗത്തിൽ റസിഡൻസ് കോ-ഓഡിനേഷൻ പ്രസിഡണ്ട് പി.രാജൻ സംസാരിക്കുന്നു