കോഴിക്കോട് : വാളയാർ അട്ടപ്പള്ളത്ത് രണ്ട് കുട്ടികൾ ബലാത്സംഗത്തിന് ഇരയാക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത കേസിൽ പ്രതികളെ രക്ഷിക്കുവാനുള്ള സർക്കാർ നീക്കം അപലപനീയമാണെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ്.
പ്രതികളെ രക്ഷപെടുത്താൻ സഹായിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും വിചാരണക്ക് വിധേയമാക്കണം. സ്ത്രീസുരക്ഷയെ കുറിച്ച് ഗീർവാണം മുഴക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പരാജയമാണ് വാളയാർ കേസിലൂടെ പുറത്തു വന്നതെന്നും ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ഫാരിസ് ഒ.കെ. അദ്ധ്യക്ഷത വഹിച്ചു, സിറാജുദ്ധീൻ ഇബ്നു ഹംസ, ഷാഹുൽ ഹമീദ് കക്കോടി, നുജൈം താമരശ്ശേരി, ഷമീർബാബു കൊടുവള്ളി, അമീർ കൊയിലാണ്ടി എന്നിവർ സംസാരിച്ചു.