കുന്ദമംഗലം: വാളയാറിൽ രണ്ടു കുരുന്നു ജീവനുകളെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന് കെട്ടിത്തൂക്കിയ കാട്ടാളെൻമാരെ സംരക്ഷിക്കുന്ന പിണറായി സർക്കാരിന്റെ നടപടിയിൽ പ്രധിഷേധിച്ചു കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ബസ്റ്റാന്റ് പഴയ പരിസരത്തെ ഗാന്ധിസ്ക്വയർ പരിസരത്ത് മെഴുകുതിരി കത്തിച്ചു നടത്തിയ പ്രധിഷേധ ജ്വാല മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം ബാബുമോൻ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡെന്റ് സിദ്ധീഖ് തെക്കയിൽ അധ്യക്ഷത വഹിച്ചു ചടങ്ങിൽ ജില്ലാ യൂത്ത് ലീഗ് സെക്കട്ടറി എ കെ ഷൌക്കത്തലി,കെ കെ ഷമീൽ. എം വി ബൈജു. ഒ സലീം. എൻ എം യൂസഫ്. അൽത്താഫ്അഹമ്മദ്. റിഷാദ് കെ. റസാഖ് പതിമംഗലം. ശറഫുദ്ധീൻ ഇ. താജുദ്ധീൻ എ കെ. സനൂഫ്. ഫാരിസ്. അഡ്വ: ജുനൈദ്. ഉബൈദ് ജി കെ. അൻഫാസ് വി കെ. അജാസ്. സിറാജ്. ടി. കബീർ. വി പി സലീം എന്നിവർ നേതൃത്വം നൽകി