കുന്ദമംഗലം: വിദ്യാർഥികളിൽ ശാസ്ത്രരംഗത്തെ കഴിവുകളും സാങ്കേതിക വൈദഗ്ദ്യവും വളർത്തുന്നതിനായി മർകസ് ബോയ്സ് സ്കൂളിൽ റോബോട്ടിക് സയൻസ് പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു. ചലിക്കുന്നതിനാവശ്യമായ പ്രോഗ്രാമിങ്ങ് തയ്യാറാക്കി വിദ്യാർഥികൾ റോബോട്ടുകളെ പ്രവർത്തിപ്പിച്ചു. സ്കൂൾ ടാലന്റ് ക്ലബ് സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് ഇലാൻ സ്റ്റെം അക്കാദമി പരിശീലകരായ മിൻഹാജ്, ഫായിസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ക്ലബ് കൺവീനർ ഫസൽ അമീൻ ഉദ്ഘാടനം ചെയ്തു. നൂറുൽ ഇസ്ലാം, ഫാദിൽ അമീൻ, മുഹമ്മദ് ജുസൈൽ, യാസിർ, അമീൻ മുസമ്മിൽ, റമിൻ സംബന്ധിച്ചു.