പുവ്വാട്ട് പറമ്പ്:ഭയപ്പെടുത്തി രാജ്യം ഭരിച്ച ഭരണാധികാരികൾ ചരിത്രത്തിന്റെ ചവറ്റുകൊട്ട യിൽ തള്ളപ്പെട്ടത് കേന്ദ്ര ഭരണാധികാരികൾ ഓർക്കണമെന്ന് കോഴിക്കോട് ജില്ലാ മുസ്ലീം ലീഗ് പ്രസിഡണ്ടു് ഉമ്മർപാണ്ടികശാല പറഞ്ഞു.നരേന്ദ്ര മോഡി ഭരണത്തിൽ രാജ്യം ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മറ്റി സംഘടിപ്പിച്ച “ഭയരഹിത ഇന്ത്യ എല്ലാവരുടേയും ഇന്ത്യ” കേമ്പയിനോടനുബന്ധിച്ചുള്ള സെമിനാർ പുവ്വാട്ടു് പറമ്പിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം – പ്രസിഡണ്ടു് കെ.. മൂസ്സ മൗലവി അദ്ധ്യക്ഷം വഹിച്ചു.ജനറൽ സിക്രട്ടറി ഖാലിദ് കിളി മുണ്ട സ്വാഗതം പറഞ്ഞു. കെ.എ.ഖാദർ മാസ്റ്റർ, ഷാഫി ചാലിയം, വേദവ്യാസൻ ,ടി.പി.ഷാഹുൽ ഹമീദ്, പ്രസംഗിച്ചു.എൻ.പി.ഹംസ മാസ്റ്റർ,എ.ടി.ബഷീർ, കെ.പി.കോയ ഹാജി, കെ.കെ.കോയ ഹാജി, സി മരക്കാർ കുട്ടി. മങ്ങാട്ട് അബ്ദുൽ റസാക്ക്, എൻ.പി.അഹമ്മദ്, എം.പി.മജീദ്, വി.പി.മുഹമ്മദ് മാസ്റ്റർ, ടി.പി.മുഹമ്മദ് ഹാജി, പൊതാത്ത് മഹമ്മദ് ഹാജി, കെ.എം. കോയ, എ.പി.സഫിയ, ടി.കെ.സീനത്ത്,, എം.ബാബുമോൻ, ഒ.എം നൗഷാദു്, മുംതസ് ഹമീദ്, ടി.കെ. റംല, യു.എ.ഗഫൂർ, എ.എം.എസ് – അലവി, സംബന്ധിച്ചു.