കോഴിക്കോട്: സാമ്പത്തിക ഭാരത്തിന്റെ പേര് പറഞ്ഞു വിദ്യാർത്ഥികൾക്കുള്ള കണ്‍സെഷന്‍ നിര്‍ത്തിവെച്ച കെ.എസ്.ആര്‍.ടി.സി നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കെ.എസ്.ആർ.ടി സിയിലേക്ക് വിദ്യാർത്ഥി മാർച്ച് സംഘടിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി യുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. തീരുമാനം ഉടൻ പിൻവലിക്കണം. കെ എസ് ആര്‍ ടി സി യുടെ തീരുമാനം സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെയാണ് കൂടുതൽ ഗുരുതരമായി ബാധിക്കുക. കെ എസ് ആർ ടി സി യുടെ ഭരണ നിർവഹണത്തിലെ കാര്യക്ഷമതയില്ലായ്മയുടെ ഭാരങ്ങൾ ചുമക്കേണ്ടത് വിദ്യാർത്ഥികളല്ല. നിലവിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ അടക്കമുള്ളവ അനുവദിച്ചു വിദ്യാർത്ഥികൾക്ക് അവകാശങ്ങൾ അനുവദിച്ചു കൊടുക്കാൻ വകുപ്പ് മന്ത്രി വിഷയത്തിൽ നേരിട്ട് ഇടപെടണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കേന്ദ്ര കമ്മിറ്റി അംഗം വസീം ആർ എസ് പറഞ്ഞു. മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻറ് റഹീം ചേന്ദമംഗല്ലൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് സജീർ ടി സി, സെക്രട്ടറി സമീഹ ബാഫഖി, ബാസില ഐ കെ, യാസീൻ അഷ്റഫ്, ബിനാസ് എ കെ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
മുസ് ലിഹ് പെരിങ്ങൊളം
മീഡിയ സെക്രട്ടറി
PH : 9526657757
ഫ്രറ്റേണിറ്റി മൂവ്മെന്റ്, കോഴിക്കോട്