കുന്ദമംഗലം : മസ്ജിദുൽ ഇഹ്സാൻ സകാത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർധനരും,നട്ടെല്ല് രോഗികളുമായ സഹോദരങ്ങൾക്ക് ശുചി മുറികൾ നിർമ്മിച്ചു നൽകി. മസ്ജിദുൽ ഇഹ്സാൻ മഹല്ല് കമ്മിറ്റി പ്രസിഡന്റ് ഇ.പി. ലിയാഖത്ത് അലി പരിപാടി ഉദ്ഘാടനം ചെയ്തു. മസ്ജിദുൽ ഇഹ്സാൻ സെക്രട്ടറി സി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. സകാത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.പി. അൻവർ സാദത്ത്, റഹീന ഹംസ,കെ.കെ. അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. സകാത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് എൻ. അലി സ്വാഗതവും ഇ.പി. ഉമർ നന്ദിയും പറഞ്ഞു.