കുന്ദമംഗലം: സി.ഡബ്ളിയു .ആർ.ഡി.എം-വര്യട്യാക്ക് – കാരാടി റോഡ് ഉൾപ്പെടെ കറാറെടുത്ത പ്രവൃത്തികൾ നിശ്ചിത സമയത്തിനകം പൂർത്തിയാക്കാതെ ജനദ്രോഹ നടപടികൾ സ്വീകരിക്കുന്ന നാഥ് കൺസ്ട്രക്ഷൻ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി വിനോദ് പടനിലം ആവശ്യപ്പെട്ടു. കരാറെടുക്കുന്ന ഒരു പ്രവൃത്തിയും നിലവിൽ ഈ നിർമ്മാണ കമ്പനി നിശ്ചിത സമയത്തിനകം പൂർത്തിയാക്കാറില്ല. ഇത് കാരണം സർക്കാരിനും പൊതുജനത്തിനും നഷ്ടമാണ് വരുത്തി വെക്കുന്നു. ഏറ്റെടുത്ത പ്രവൃത്തികളിലെ കെടു കാര്യസ്ഥതയും അഴിമതിയും തെളിയിക്കുന്നതിനുദാഹരണമാണ് ചേരിഞ്ചാൽ റോഡിന്റെ പണി. ഇതിനിടയിൽ 20 കോടി ചെലവിൽ മലാപ്പറമ്പ്- കുന്ദമംഗലം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ഈ കമ്പനിക്ക് നൽകാനുള്ള നീക്കം പുന:പരിശോധിക്കണം. റോഡ് വികസനത്തിന്റെ പേരിൽ സാധാരണക്കാരന്റെ നികുതിപ്പണം കൊള്ളയടിക്കാനുള്ള നീക്കത്തിന് തടയിടണം. വിനോദ് ആവശ്യപ്പെട്ടു.